Moringa Leaves Health Benefits : മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

By Web TeamFirst Published Jul 20, 2022, 4:00 PM IST
Highlights

പോഷക സമ്പുഷ്ടമാണ് മുരിങ്ങയില. ഇത് നിങ്ങളുടെ ചർമ്മം, മുടി, എല്ലുകൾ, കരൾ, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിൻ ബി6, ഇരുമ്പ്, വിറ്റാമിൻ സി, ഇരുമ്പ്, വിറ്റാമിൻ എ, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.

മുരിങ്ങയില (Moringa Leaves) പലരും കഴിക്കുമെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല. പോഷക സമ്പുഷ്ടമാണ് മുരിങ്ങയില. ഇത് നിങ്ങളുടെ ചർമ്മം, മുടി, എല്ലുകൾ, കരൾ, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിൻ ബി6, ഇരുമ്പ്, വിറ്റാമിൻ സി, ഇരുമ്പ്, വിറ്റാമിൻ എ, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.

മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധനായ ലവ്‌നീത് ബത്ര പറഞ്ഞു. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയതാണ് മുരിങ്ങയെന്നും ലവ്‌നീത് ബത്ര പറഞ്ഞു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ക്വെർസെറ്റിൻ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് നല്ല ക്ലോറോജെനിക് ആസിഡ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഓർമശക്തി വർദ്ധിപ്പിക്കാൻ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവക്കു പുറമെ ഉയർന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകൾ അൾസിമേഴ്‌സ് വരാതിരിക്കാനും, അൾസിമേഷ്‌സ് രോഗികൾക്കും ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നു. കരളിന്റെ പ്രവർത്തനങ്ങളെയും സഹായിക്കുന്നു. എല്ലാ ദിവസവും മുരിങ്ങയിലയിൽ അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റി കഴിച്ചാൽ പ്രമേഹ സാധ്യത പൂർണമായും ഇല്ലാതാക്കാം. പ്രമേഹമുള്ളവർക്ക് രോഗം നിയന്ത്രിക്കാനും കഴിയും. 

Read more  പതിവായി ഗ്രീൻ ടീ കുടിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

ശരീരത്തിലെ കോശജ്വലന, ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിലൂടെ ചർമ്മത്തിന്റെയും മുടിയുടെയും ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മുരിങ്ങ. ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കുന്നു.

മുരിങ്ങ വീക്കം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. മുരിങ്ങയില പതിവായി കഴിക്കുന്നത് കരൾ കോശങ്ങൾ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു. കരൾ കോശങ്ങളുടെ അപചയം കുറയ്ക്കുന്ന പോളിഫെനോളുകളുടെ ഉയർന്ന സാന്ദ്രത അടങ്ങിയിരിക്കുന്നതിനാലാണിത്. കരൾ എൻസൈമുകളെ സ്ഥിരപ്പെടുത്തുന്നതിന് മുരിങ്ങ ഇലകൾ ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു.

Read more  ടൈഫോയ്ഡ്; ഭക്ഷണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്...

ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും അംശം ധാരാളമായി മുരിങ്ങയിലയിലുണ്ട്. എല്ലുകൾക്കും പല്ലുകൾക്കും ശക്തി നൽകുന്നു. ഇതിനു പുറമെ നാഡീസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും കുറയ്ക്കുന്നു. മുരിങ്ങയില കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാകുന്നു. വൈറ്റമിൻ സി കൂടിയതോതിൽ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നൽകും. ശരീരത്തിലെ കൊഴുപ്പകറ്റാൻ ദിവസവും മുരിങ്ങ ചായ കുടിക്കുന്നത് ഫലപ്രദമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുരിങ്ങ പല അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. 

മുരിങ്ങ ചായ...

മുരിങ്ങ ചായയ്ക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങളിൽ കണ്ടെത്തി. മുരങ്ങിയ കൊഴുപ്പ് കുറഞ്ഞതും പോഷക സാന്ദ്രമായതുമാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും മുരിങ്ങ ചായ കുടിക്കുന്നത് ശീലമാക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

Read more കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 സൂപ്പർഫുഡുകൾ

മുരിങ്ങ ചായ തയ്യാറാക്കുന്ന വിധം...

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് മുരിങ്ങയില, ഒരു കഷ്ണം ഇഞ്ചി, ഒരു കഷ്ണം മഞ്ഞൾ എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ അരിച്ചെടുക്കുക. ശേഷം കുടിക്കുന്നതിന് മുമ്പ് ഒരു നാരങ്ങ നീര് കൂടി ചേർത്ത് കുടിക്കുക. ആവശ്യമെങ്കിൽ പഞ്ചസാരയോ തേനോ ചേർക്കാവുന്നതാണ്. പ്രതിരോധശേഷി കൂട്ടാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും മുരിങ്ങ ചായ സഹായകമാണ്.  

 

click me!