വളരെ എളുപ്പം തയ്യാറാക്കാം പാവയ്ക്കാ പാൽ കറി ; റെസിപ്പി

Published : Aug 30, 2025, 12:24 PM IST
recipe

Synopsis

രുചിക്കാലത്തിൽ ഇന്ന് പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്. വളരെ എളുപ്പം തയ്യാറാക്കാം പാവയ്ക്കാ പാൽ കറി.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

പാവയ്ക്കാ                                                1/2 കിലോ

സവാള                                                         1 എണ്ണം

പച്ചമുളക്                                                    5 എണ്ണം

ഇഞ്ചി                                                            1  പീസ്‌

തേങ്ങ പാൽ ഒന്നാം പാൽ                   1/2 കപ്പ്‌

രണ്ടാം പാൽ                                              1/2 കപ്പ്‌

മല്ലിപൊടി                                                   1 സ്പൂൺ

മഞ്ഞൾ                                                        1 സ്പൂൺ

കുരുമുളക് പൊടി                                 1 സ്പൂൺ

ഗരം മസാലപ്പൊടി                                 1 സ്പൂൺ

ഉപ്പ്, വെളിച്ചെണ്ണ                                     ആവശ്യത്തിന്

ഉള്ളി                                                              1  സ്പൂൺ

തേങ്ങ അരിഞ്ഞത്                                  1/4 കപ്പ്‌

കറിവേപ്പില                                              ആവശ്യത്തിന്

വിനാഗിരി                                                   1  സ്പൂൺ

പഞ്ചസാര                                                    1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പാവയ്ക്ക അരിഞ്ഞത് വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക. ഇതിലേക്ക് പൊടികൾ ചേർക്കണം. ശേഷം രണ്ടാം പാൽ ചേർക്കണം. ഉപ്പ് ചേർത്ത് തിളച്ചു വരുമ്പോൾ പാവയ്ക്ക ചേർക്കണം. ശേഷം വിനാഗിരി 1 ടേബിൾസ്പൂൺ ചേർക്കുക. ശേഷം ഒന്നാം പാൽ ചേർത്ത് തിള വരുമ്പോ ഇറക്കി വയ്ക്കണം. ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ ഉള്ളി, തേങ്ങാ അരിഞ്ഞത്, കറിവേപ്പില, മുളക് പൊടി ഇവ മൂപ്പിച്ചത് ചേർക്കണം. അവസാനം 1 ടീസ്പൂൺ പഞ്ചസാര ചേർക്കണം.

 

 

 

 

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍