ജാതിക്കയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

Published : Aug 29, 2025, 06:09 PM IST
nutmeg

Synopsis

ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാൻ ജാതിക്കയ്ക്ക് കഴിവുണ്ട്. ഇത് വയറു വീർക്കൽ, ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ കുറയ്ക്കുന്നതിനും ആരോഗ്യകരമായ കുടൽ നിലനിർത്താനും സഹായിക്കുകയും ചെയ്യും. 

സുഗന്ധവ്യഞ്ജനമായ ജാതിക്കയ്ക്ക് നിരവധി ​ഗുണങ്ങളാണുള്ളത്. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. രുചിയും ഗന്ധവും കൂട്ടാൻ കറികളിൽ ചേർക്കുന്ന ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജാതിക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

ജാതിക്കയിൽ സസ്യ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.ഇത് നിരവധി വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട്

ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാൻ ജാതിക്കയ്ക്ക് കഴിവുണ്ട്. ഇത് വയറു വീർക്കൽ, ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ കുറയ്ക്കുന്നതിനും ആരോഗ്യകരമായ കുടൽ നിലനിർത്താനും സഹായിക്കുകയും ചെയ്യും.

മൂന്ന്

ഉറക്കമില്ലായ്മയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി ജാതിക്ക പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. ഉറങ്ങുന്നതിനുമുമ്പ് ജതിക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

നാല്‌

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്കയ്ക്ക് കഴിയും, പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാൻ ജാതിക്കാ തൈലത്തിനു കഴിയും.

അഞ്ച്

ജാതിക്ക പേശിവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കും. ജാതിക്കയിലടങ്ങിയ ഓയിൽ ആയ യൂജെനോൾ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കുന്നു.

ആറ്

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വായിലെ അണുബാധയ്ക്കു കാരണമാകുന്ന രോഗാണുക്കളോട് പൊരുതി ദന്തപ്രശ്നങ്ങൾക്കെല്ലാം പരിഹാരിക്കാൻ സഹായിക്കും.

ഏഴ്

ജാതിക്കയിലടങ്ങിയ ഓയില്‍ ആയ യുജെനോള്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. ഇത് വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍