വീട്ടിൽ കോളിഫ്ളവർ ഇരിപ്പുണ്ടോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Published : Sep 27, 2025, 12:34 PM IST
recipe

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് പ്രഭ കൈലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

കാബേജ്                                                         1 കപ്പ്

കോളിഫ്ലവർ                                                1 കപ്പ്

ഉപ്പ്                                                                ആവശ്യത്തിനു                 

കാശ്മീരി മുളകുപൊടി                            1 സ്പൂൺ

സാധാരണ മുളകുപൊടി                      1 സ്പൂൺ

ഗരം മസാല                                                  1 സ്പൂൺ

ചാറ്റ് മസാല                                                  1 സ്പൂൺ

മൈദ                                                                4 സ്പൂൺ

കോൺഫ്ലവർ                                               4 സ്പൂൺ

സൺഫ്ലവർ ഓയിൽ                                 1/2 ലിറ്റർ

ടൊമാറ്റോ പേസ്റ്റ്                                         1/2 കപ്പ്

പച്ചമുളക്                                                        2 എണ്ണം

ഇഞ്ചി വെളുത്തുള്ളി                                2 സ്പൂൺ

സവാള                                                      1/2 ചെറുതായി അരിഞ്ഞത്

മല്ലിയില                                                         2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുതായി അരിഞ്ഞ കാബേജും കോളിഫ്ലവറും ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് മുളകുപൊടി, കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഗരം മസാല, ചാറ്റ് മസാല, ഉപ്പും ചേർത്ത് കൊടുത്ത് അതിനുശേഷം അതിലേക്ക് കോൺഫ്ലോറും മൈദയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്ത് എടുക്കുക.

ശേഷം ചെറിയ ഉരുള ആക്കി എടുക്കണം. അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ഇട്ടു വറുത്തെടുക്കുക. ശേഷം അടുത്തത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക്, സവാള ചെറുതായി അരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അതിനെ ഇതിലേക്ക് ആവശ്യത്തിന് ടൊമാറ്റോ അരച്ചത് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് ഉപ്പും ചേർത്ത് കുറച്ച് കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക. ശേഷം അതിലേക്ക് നല്ലപോലെ കട്ടിയായി കഴിഞ്ഞതിനുശേഷം വറുത്തു വച്ചിട്ടുള്ള മിക്സ് കൂടി ചേർത്തു കൊടുക്കുക. ശേഷം മല്ലിയിലയും ചേർത്ത് വിളമ്പാവുന്നതാണ്.

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍