മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Published : Jun 29, 2025, 10:27 AM IST
totapari mango uses and taste profile

Synopsis

മാമ്പഴത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. 

മാമ്പഴത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പോളിഫെനോളുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മാമ്പഴത്തിലുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായകമാണ്.

മാമ്പഴത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണയ്ക്കുന്നു.

വിറ്റാമിൻ എ കൂടുതലായി അടങ്ങിയിട്ടുള്ള മാമ്പഴം കാഴ്ചശക്തി വർദ്ധിപ്പിക്കാനും, വരണ്ട കണ്ണുകൾ തടയാനും സഹായിക്കുന്നു. സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കണ്ണുകളെ ദോഷകരമായ നീല വെളിച്ചത്തിൽ നിന്ന് സംരക്ഷിക്കുകയും വാർദ്ധക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കുന്നതിനും യുവത്വമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു.

മാമ്പഴത്തിൽ കാണപ്പെടുന്ന ദഹന എൻസൈമുകൾ ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ഇവയിലെ ഉയർന്ന നാരുകളുടെ അളവ് ആരോഗ്യകരവും സന്തുലിതവുമായ ഒരു കുടൽ മൈക്രോബയോം നിലനിർത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

മാമ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് സ്ഥിരമാക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇവയിലെ ആന്റിഓക്‌സിഡന്റുകളും നാരുകളും എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും രക്തക്കുഴലുകളെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

ബി വിറ്റാമിനുകൾ, പ്രത്യേകിച്ച് ബി6 എന്നിവയാൽ സമ്പുഷ്ടമായ മാമ്പഴം, മാനസികാവസ്ഥയെ സന്തുലിതമാക്കുകയും, ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കുകയും, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിനാൽ പിസിഒഎസ് പോലുള്ള ഹോർമോൺ സംബന്ധമായ തകരാറുകൾക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.

മാമ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6 ഉം ഗ്ലൂട്ടാമിക് ആസിഡും മാനസികാവസ്ഥ, ഓർമ്മശക്തി, വൈജ്ഞാനിക പ്രവർത്തനം എന്നിവ സമ്മർദ്ദം, ഉത്കണ്ഠ, മൊത്തത്തിലുള്ള മാനസികാരോഗ്യം എന്നിവ നിയന്ത്രിക്കുന്നതിനും സഹായകമാണ്. സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തിന് വിറ്റാമിൻ ബി6 സഹായിക്കുന്നു.

മാമ്പഴത്തിലെ ഉയർന്ന പോഷകമൂല്യം മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും സ്വാധീനിക്കും. സ്വാഭാവിക മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ബി6, "സന്തോഷ ഹോർമോണായ" സെറോടോണിന്റെ ഉത്പാദനത്തെ കൂട്ടുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍