
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
ക്യാരറ്റ് 1 എണ്ണം
ബീറ്റ്റൂട്ട് 1 എണ്ണം
വെള്ളരിക്ക 1 എണ്ണം
സവാള 1 എണ്ണം
കുരുമുളക് 1 സ്പൂൺ
വേവിച്ച നിലക്കടല 2 കപ്പ്
മല്ലിയില 2 സ്പൂൺ
കുരുമുളക് പൊടി 1 സ്പൂൺ
നാരങ്ങാനീര് അര സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം നിലക്കടല വേവിച്ച് വയ്ക്കുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ബീറ്റ്റൂട്ട്, ക്യാരറ്റ് , വെള്ളരിക്ക, സവാള, കുരുമുളക്, നാരങ്ങ നീര്, ഉപ്പ്, കുരുമുളക് പൊടി, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. വേണമെങ്കിൽ ഒലിവ് ഓയിൽ കൂടെ ചേർക്കാം. ഹെൽത്തി സാലഡ് തയ്യാറായി.