ചായ കൂടുതൽ ഹെൽത്തി ആക്കാൻ ഇങ്ങനെ ചെയ്താൽ മതി
മിക്ക ആളുകളും ചായ കുടിച്ചാണ് ദിവസം ആരംഭിക്കുന്നത്. ഇത് എല്ലാവർക്കും ഒരു ശീലമാണെങ്കിലും ഇങ്ങനെ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണമുള്ളതല്ല. ചായ കൂടുതൽ ഹെൽത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.
15

Image Credit : Getty
സ്വാഭാവിക മധുരം ഉപയോഗിക്കാം
ചായയിൽ പഞ്ചസാര ഇടുന്നതിന് പകരം സ്വാഭാവിക മധുരം ഉപയോഗിക്കാം. ശർക്കര, തേൻ എന്നിവ ചേർക്കാവുന്നതാണ്.
25
Image Credit : Getty
സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കാം
ചായ കൂടുതൽ സ്വാദ് ഉള്ളതും ആരോഗ്യകരവുമാക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കാവുന്നതാണ്. ഇഞ്ചി, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ഉപയോഗിക്കാം.
35
Image Credit : Getty
കൂടുതൽ നേരം തിളപ്പിക്കരുത്
ചായ ഇടുമ്പോൾ തേയില കൂടുതൽ നേരം തിളപ്പിക്കുന്നത് ഒഴിവാക്കാം. ഇത് ചായയിൽ കയ്പ്പ് അനുഭവപ്പെടാൻ കാരണമാകുന്നു.
45
Image Credit : Getty
കൊഴുപ്പ് കുറഞ്ഞ പാൽ
കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് ചായ തയ്യാറാക്കാം. ബദാം മിൽക്ക് പോലുള്ളവ തെരഞ്ഞെടുക്കാവുന്നതാണ്.
55
Image Credit : Getty
നാരങ്ങ, പുതിന
നാരങ്ങ, പുതിന എന്നിവ ചേർത്ത് കുടിക്കുന്നത് ചായ കൂടുതൽ ആരോഗ്യകരമാക്കാൻ സാധിക്കും. ഇത് നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.
Latest Videos

