സ്ട്രീറ്റ് ഫുഡ് കച്ചോരി എളുപ്പം തയ്യാറാക്കാം

Published : Oct 07, 2025, 10:10 AM IST
kachori

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

ഉത്തരേന്ത്യയിൽ സമോസ പോലെ തന്നെ വളരെയധികം പ്രചാരമുള്ള ഒരു സ്ട്രീറ്റ് ഫുഡ് ആണ് കച്ചോരി. ഇനി മുതൽ കച്ചോരി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

മാവ് തയ്യാറാക്കാൻ

ഗോതമ്പ്മാവ്                                           100 ഗ്രാം

ഉപ്പ്                                                             പാകത്തിന്

നെയ്യ്                                                           5  ടീസ്പൂൺ

വെള്ളം                                                   ആവശ്യത്തിന്

ഫില്ലിംഗ് തയ്യാറാക്കാൻ

ചെറുപയർ പരിപ്പ്                                      1/4  കപ്പ്

നെയ്യ്                                                               1/2 ടീസ്പൂൺ

ഉപ്പ്                                                                    പാകത്തിന്

മഞ്ഞൾപ്പൊടി                                            1/4  ടീസ്പൂൺ

മല്ലിപ്പൊടി                                                    1 ടീസ്പൂൺ

മുളകുപൊടി                                              1/2 ടീസ്പൂൺ

ചുക്കുപൊടി                                               1/4 ടീസ്പൂൺ

ജീരകപ്പൊടി                                             1/2 ടീസ്പൂൺ

പെരുംജീരകപ്പൊടി                              1/2 ടീസ്പൂൺ

ആംചുർ                                                     1/2 ടീസ്പൂൺ

വറുത്തെടുക്കാൻ

റിഫൈൻഡ് ഓയിൽ                     ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ഗോതമ്പ്മാവിലേക്ക് ഉപ്പ് ചേർത്ത് ഇളക്കി നെയ്യ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമായ വെള്ളം മാത്രം ചേർത്ത് കട്ടിയിൽ കുഴക്കുക. വല്ലാതെ മയപ്പെടുത്താതെ കുഴച്ച് ഒരു കോട്ടൺ തുണി ഉപയോഗിച്ച് കവർ ചെയ്ത് വയ്ക്കുക.

ചെറുപയർ പരിപ്പ് കഴുകി 1/2 മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് തരുതരുപ്പായി പൊടിച്ചു വയ്ക്കുക. നെയ്യ് ചൂടാക്കി മസാലപ്പൊടികൾ ഓരോന്നായി ചേർത്തിളക്കി മൂപ്പിച്ച് പൊടിച്ച പരിപ്പും ഉപ്പും ചേർത്തിളക്കി വാങ്ങുക. ചൂടാറിയ ശേഷം ചെറിയ ബോളുകളാക്കി വയ്ക്കുക.

തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒന്നുകൂടി കുഴച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക. ഓരോ ഉരുളയും പരത്തി നടുക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പരിപ്പ് ബോൾ വച്ച് കവർ ചെയ്ത് മസാല പുറത്തു വരാതെ സാവധാനം പരത്തി എടുക്കുക. ചെറിയ പൂരിയുടെ വലിപ്പം ഉണ്ടാകണം. റിഫൈൻഡ് ഓയിൽ ചൂടാക്കി പരത്തി വച്ചിരിക്കുന്ന കച്ചോരികൾ ഒന്നോ രണ്ടോ വീതമായി ചേർത്ത് വറുത്തു കോരുക. ചായയ്ക്കൊപ്പം കഴിക്കാൻ കച്ചോരി തയ്യാർ. വറുത്ത പച്ചമുളകിനൊപ്പം വിളമ്പാം.

 

 

PREV
Read more Articles on
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ