
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
സ്വീറ്റ് കോൺ 1 1/2 കപ്പ്
കാരറ്റ് അരിഞ്ഞത് 2 ടേബിൾ സ്പൂൺ
ബീൻസ് അരിഞ്ഞത് 2 ടേബിൾ സ്പൂൺ
ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് 1 ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് 1 ടീസ്പൂൺ
ബട്ടർ 1 പീസ്
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി 1 ടേബിൾ സ്പൂൺ ( ആവശ്യത്തിന്)
ഗോതമ്പു പൊടി 1 ടേബിൾ സ്പൂൺ
വെള്ളം 2½ ഗ്ലാസ്സ്
ബ്രഡ് പീസ് 1 കപ്പ്
നെയ്യ് 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ക്യാരറ്റ്, ബീൻസ് ചെറുതായി അരിഞ്ഞു വയ്ക്കണം. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞു വയ്ക്കണം. ഒരു കപ്പ് സ്വീറ്റ് കോൺ അര ഗ്ലാസ്സ് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചു വയ്ക്കണം. ബ്രഡ് ചെറിയ കഷ്ണങ്ങൾ ആക്കി നെയ്യിൽ വറുത്ത് വയ്ക്കുക.
ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി കുറച്ചു വെള്ളം ചേർത്ത് മിക്സ് ആക്കി വയ്ക്കാം. ഇനി സൂപ്പ് തയ്യാറാക്കാൻ ഒരു പാൻ സ്റ്റവിൽ വെച്ച് തീ കത്തിച്ചു പാൻ ചുടാവുമ്പോൾ ബട്ടർ ചേർത്ത് ബട്ടർ നന്നായി ഉരുകിയ ശേഷം അരിഞ്ഞു വച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റി കൊടുക്കാം.
നന്നായി വഴറ്റിയ ശേഷം അരിഞ്ഞു വച്ച കാരറ്റ്, ബീൻസ്, പിന്നെ സ്വീറ്റ് കോൺ ചേർത്ത് വഴറ്റാം. പിന്നെ അതിലേക്കു അരച്ച് വെച്ച സ്വീറ്റ് കോൺ ചേർക്കാം നല്ല പോലെ മിക്സ് ആക്കി കൊടുക്കണം. ഇനി അതിലേക്കു 1½ ഗ്ലാസ്സ് ചൂടുവെള്ളം ചേർത്ത് നന്നായി വെജിറ്റബിൾ വേവിച്ചു എടുക്കണം.
വെജിറ്റബിൾ വെന്ത ശേഷം അതിലേക്കു ഗോതമ്പു പൊടി കലക്കി വെച്ചത് ചേർക്കാം നല്ല പോലെ മിക്സ് ആക്കി പിന്നെ ഉപ്പ് ചേർക്കണം കുരുമുളക് പൊടി ചേർക്കണം (എരുവിനു അനുസരിച്ചു ചേർക്കാം).
ഇനി ബ്രഡ് വറുത്തത് ചേർത്ത് സെർവ് ചെയ്യാം. ഹെൽത്തി ആൻഡ് ടേസ്റ്റി സ്വീറ്റ് കോൺ വെജിറ്റബിൾ സൂപ്പ് തയ്യാറായി.