സൂപ്പർ ടേസ്റ്റാണ്, ഫ്രെഞ്ച് ടോസ്റ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

Published : Jun 22, 2025, 03:42 PM IST
simple french toast recipe

Synopsis

മുട്ടയും പാലും ചേർത്താണ് രുചികരമായ ഫ്രെഞ്ച് ടോസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ ഇനി മുതൽ അൽപം വ്യത്യസ്ത രീതിയിലും അത് പോലെ ഏറെ ഹെൽത്തിയായും ഫ്രെഞ്ച് ടോസ്റ്റ് തയ്യാറാക്കാം. 

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതും അത് പോലെ സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയ മികച്ചൊരു സ്നാക്കാണ് ഫ്രെഞ്ച് ടോസ്റ്റ്. ചില വീടുകളിലെ പ്രധാനപ്പെട്ട ബ്രേക്ക് ഫാസ്റ്റ് കൂടിയാണ് ഈ വിഭവം. 

മുട്ടയും പാലും ചേർത്താണ് രുചികരമായ ഫ്രെഞ്ച് ടോസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ ഇനി മുതൽ അൽപം വ്യത്യസ്ത രീതിയിലും അത് പോലെ ഏറെ ഹെൽത്തിയായും ഫ്രെഞ്ച് ടോസ്റ്റ് തയ്യാറാക്കാം. 

പോഷകാഹാര വിദഗ്ധ പൂജ കെഡിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഈ ബ്രെഡ് ടോസ്റ്റ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. ഹെെ പ്രോട്ടീൻ ഫ്രെഞ്ച് ടോസ്റ്റ് എന്നാണ് അവർ ഈ വിഭവത്തിന് നൽകിയിരിക്കുന്ന പേര്.

വേണ്ട ചേരുവകൾ

ഹോൾ ഗ്രെയിൻ ബ്രെഡ്                                      4  എണ്ണം

മുട്ട                                                                                  2 എണ്ണം

മുട്ടയുടെ വെള്ള                                                        2 എണ്ണം

കൊഴുപ്പ് കുറഞ്ഞ പാൽ                                      1/4  കപ്പ്

കറുവപ്പട്ട                                                                     ഒരു നുള്ള്

ഒലീവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ    1 സ്പൂൺ

കൊഴുപ്പ് കുറഞ്ഞ കോട്ടേജ് ചീസ്                   1/2 കപ്പ് (നൂറു ഗ്രാം കൊഴുപ്പ് കുറഞ്ഞ കോട്ടേജ് ചീസിൽ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്).

വാനില പ്രോട്ടീൻ പൗഡർ                                     1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ മുട്ട, മുട്ടയുടെ വെള്ള, പാൽ, കറുവപ്പട്ട എന്നിവ നന്നായി അടിച്ചെടുക്കുക. ശേഷം ഓരോ കഷ്ണം ബ്രെഡും മുട്ടയിൽ മുക്കിവയ്ക്കുക. ശേഷം ഓരോ വശവും 10 മുതൽ 15 സെക്കൻഡ് വരെ വേവിച്ചെടുക്കുക. ശേഷം ഒരു നോൺ-സ്റ്റിക്ക് പാൻ ഇടത്തരം തീയിൽ ചൂടാക്കി ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ ചേർത്ത് കുതിർത്ത ബ്രെഡ് കഷ്ണങ്ങൾ ഇരുവശത്തും 2 മുതൽ 3 മിനിറ്റ് വരെ വേവിക്കുക.

ശേഷം കോട്ടേജ് ചീസ് ഫില്ലിംഗ് ഉണ്ടാക്കാൻ, ഒരു പാത്രത്തിൽ, കോട്ടേജ് ചീസ്, പ്രോട്ടീൻ പൗഡർ, കറുവപ്പട്ട എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ഈ കോട്ടേജ് ചീസ് ഫില്ലിംഗ് രണ്ട് ബ്രെഡ് സ്ലൈസുകൾക്കിടയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ചൂടോടെ കഴിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍