ദിവസവും പലതരം രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നമ്മൾ. രുചിക്കൊപ്പം ഭക്ഷണങ്ങൾ ഹെൽത്തിയും ആകട്ടെ. ഇന്ന് പരിചയപ്പെടുത്തുന്നത് കോൾഡ് സാലഡ്. തയ്യാറാക്കുന്ന വിധം ഇങ്ങനെ.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

1. ക്യാബേജ് ചെറുതായി അരിഞ്ഞത് - കാൽ കപ്പ്

2. വയലറ്റ് ക്യാബേജ് അരിഞ്ഞത് - കാൽ കപ്പ്

3. കാരറ്റ് അരിഞ്ഞത് - കാൽ കപ്പ്

4. ക്യാപ്‌സിക്കം അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ

5. പൈൻ ആപ്പിൾ അരിഞ്ഞത് - കാൽ കപ്പ്

6. കുരുമുളക് പൊടി - അര ടീ സ്പൂൺ

7. നാരങ്ങ നീര് - കാൽ ടീ സ്പൂൺ

8. ഒലിവ് ഓയിൽ - രണ്ട് ടീ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒന്നു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. അതിനു ശേഷം കുരുമുളക് പൊടി, ഉപ്പ്, ഒലിവ് ഓയിൽ, നാരങ്ങ നീര് എന്നിവ ചേർത്ത് യോജിപ്പിച്ചു ഉപയോഗിക്കാം. ടേസ്റ്റി കോൾഡ് സാലഡ് തയ്യാർ.