ശൈത്യകാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച വീട്ടുവൈദ്യങ്ങൾ ഇവയാണ്

Published : Dec 24, 2025, 03:04 PM IST
Home remedies

Synopsis

രാത്രിയിലും പുലർച്ചയിലുമൊക്കെ അമിതമായ തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ ആസ്വാദനത്തിനും അപ്പുറം തണുപ്പുകാലത്ത് പലതരം അസുഖങ്ങളും നമ്മൾ നേരിടേണ്ടതായി വരുന്നു.

മഴ ആസ്വദിക്കുന്നതുപോലെ തന്നെ തണുപ്പും ആസ്വദിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. ഡിസംബർ ആയിക്കഴിഞ്ഞാൽ പിന്നെയങ്ങോട്ട് തണുപ്പുകാലമായി. രാത്രിയിലും പുലർച്ചയിലുമൊക്കെ അമിതമായ തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ ആസ്വാദനത്തിനും അപ്പുറം തണുപ്പുകാലത്ത് പലതരം അസുഖങ്ങളും നമ്മൾ നേരിടേണ്ടതായി വരുന്നു. ഈ സമയത്ത് പ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. തണുപ്പുകാലങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് പനിക്കും ചുമയ്ക്കുമുള്ള പ്രതിവിധികളാണ്. അവ എന്തൊക്കെയാണെന്ന് വിശധമായി അറിയാം.

ചുമയ്‌ക്കും പനിക്കും ഇവ തിരഞ്ഞെടുത്തു

മഞ്ഞൾ ചേർത്ത പാൽ

മഞ്ഞളും തേനും ചേർത്ത പാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് നല്ലതാണ്. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പനിക്കും ചുമക്കും ബെസ്റ്റാണ്.

ഇഞ്ചിയും തുളസിയും

ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഇഞ്ചിയും തുളസി ഇലയും കുരുമുളകും കറുവപ്പട്ടയുമിട്ട് നന്നായി തിളപ്പിക്കണം. ശേഷം അരിച്ച് അതിലേക്ക് കുറച്ച് തേൻ കൂടെ ചേർത്ത് കുടിച്ചാൽ മതി. പനിയും ചുമയും പമ്പ കടക്കും.

ആവി കൊള്ളുക

ചൂട് വെള്ളത്തിൽ ആവി കൊള്ളുന്നതാണ് തണുപ്പുകാലങ്ങളിൽ ആളുകൾ കൂടുതലും തിരഞ്ഞ മറ്റൊരു പൊടിക്കൈ. ഇത് ജലദോഷം പോലുള്ള പ്രശ്നങ്ങളെ അകറ്റി നിർത്തുന്നു.

ഉപ്പ് വെള്ളത്തിൽ ഗാർഗിൾ ചെയ്യുന്നത്

ചെറുചൂടുള്ള ഉപ്പ് വെള്ളത്തിൽ ഗാർഗിൾ ചെയ്യുന്നത് തൊണ്ട വേദന കുറയ്ക്കാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ചേർക്കാവുന്നതാണ്.

പ്രതിരോധശേഷി കൂട്ടാൻ ഇവ ഉപയോഗിക്കാം

തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാനും ചൂട് ലഭിക്കാനും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഇവയാണ്.

ച്യവനപ്രാശം

തണുപ്പുകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ച്യവനപ്രാശം നല്ലതാണ്. നെല്ലിക്ക, അശ്വഗന്ധ എന്നിവയുൾപ്പെടെ 40ലധികം ഔഷധസസ്യങ്ങളുടെ മിശ്രിതം അടങ്ങിയ ആയുർവേദ കൂട്ടാണിത്.

നെല്ലിക്ക

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കുന്നു. പച്ചയായോ, ജ്യൂസായോ, തേൻ ചേർത്തും കുടിക്കാവുന്നതാണ്.

മസാല ചായ

തുളസി, കറുവപ്പട്ട, ഇഞ്ചി എന്നിവ ചേർത്ത മസാല ചായ കുടിക്കുന്നത് ചൂട് ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. കാരണം ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

മസാലകൾ ചേർത്ത ഭക്ഷണം

ഇഞ്ചി, കുരുമുളക്, കറുവപ്പട്ട, വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ഇത് ദഹനത്തിനും നല്ലതാണ്.

ഭക്ഷണക്രമീകരണങ്ങളിലെ മാറ്റം

പോഷകഗുണമുള്ള ഭക്ഷണങ്ങൾ

വേരുള്ള പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ, ആരോഗ്യമുള്ള കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയാണ് തണുപ്പുകാലങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിട്ടുള്ളത്.

തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം

തണുപ്പുള്ളവ ഒഴിവാക്കി ചൂടുള്ള ഭക്ഷണങ്ങളാണ് തണുപ്പുകാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കഴിക്കാറുള്ളത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്
കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ 5 പാനീയങ്ങൾ കുടിക്കൂ