ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്
യൂറിക് ആസിഡിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ദിവസവും ഈ പഴങ്ങൾ കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ആപ്പിൾ
ആപ്പിളിൽ ധാരാളം ഫൈബറും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് അസിഡിനെ നിയന്ത്രിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വാഴപ്പഴം
വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് യൂറിക് ആസിഡ് ഉണ്ടാവുന്നതിനെ തടയുന്നു.
ചെറി
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ചെറി. ഇത് വീക്കത്തെ തടയുകയും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
സ്ട്രോബെറി
സ്ട്രോബെറിയിലും ബ്ലൂബെറിയിലും ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ സംരക്ഷിക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന യൂറിക് അസിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഓറഞ്ച്
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പൈനാപ്പിൾ
പൈനാപ്പിളിൽ ബ്രൊമേലൈൻ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദനയേയും യൂറിക് ആസിഡിനേയും കുറയ്ക്കാൻ സഹായിക്കുന്നു.
തണ്ണിമത്തൻ
ജലാംശം അടങ്ങിയ പഴവർഗ്ഗമാണ് തണ്ണിമത്തൻ. ഇത് യൂറിക് അസിഡിനെ ഇല്ലാതാക്കുകയും എപ്പോഴും നിങ്ങളെ ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

