വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

Published : Oct 21, 2025, 06:27 PM IST
Kidney Stones and Treatment

Synopsis

രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. 

രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ജിഞ്ചര്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായയും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.

3. നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങാ വെള്ളം വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും.

4. വെള്ളരിക്കാ ജ്യൂസ്

വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. തണ്ണിമത്തന്‍ ജ്യൂസ്

പ്യൂരിന്‍ കുറവും വെള്ളം ധാരാളം അടങ്ങിയതുമായ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

7. ജീരക വെള്ളം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നതും വൃക്കയെ ഡീറ്റോക്സ് ചെയ്യാന്‍ സഹായിക്കും.

8. ബാര്‍ലി വെള്ളം

ബാര്‍ലി വെള്ളം കുടിക്കുന്നതും വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും.

9. ചെമ്പരത്തി ചായ

ചെമ്പരത്തി ചായ കുടിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്