
എന്തെങ്കിലും ഒരുപാട് കഴിച്ചതുകൊണ്ട് മാത്രം ആരോഗ്യം ലഭിക്കുകയില്ല. പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ശരിയായ അളവിൽ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. പാചകത്തിന് ഉപയോഗിക്കുന്ന ചേരുവകളിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് പലതരം രോഗങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുന്നു. ഇതിനെതിരെ പോരാടാൻ നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കണം. പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇവ ഭക്ഷണത്തിൽ ചേർത്ത് കഴിക്കൂ.
മഞ്ഞൾ
മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾ ഉണ്ടാകുന്നതിനെ തടയുകയും പനി, ചുമ എന്നിവയിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു. സൂപ്പിലും, കറിയിലുമിട്ട് കഴിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഇഞ്ചി
വൈറൽ ബാക്റ്റീരിയകളെ പ്രതിരോധിക്കാൻ ഇഞ്ചിക്ക് സാധിക്കും. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഇഞ്ചിയിട്ട ചായയും വെള്ളവും കുടിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി
ആന്റിബാക്റ്റീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിനൊപ്പം വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.
ചീര
വിറ്റാമിൻ എ , വിറ്റാമിൻ സി, അയൺ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇതും പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
മുരിങ്ങ
വിറ്റാമിൻ എ, വിറ്റാമിൻ സി, അയൺ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് മുരിങ്ങ. ഇത് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
മല്ലിയില
ഫ്രഷായ മല്ലിയിലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ചട്ണിയിലും കറികളിലുമൊക്കെ മല്ലിയിലയിട്ടു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
പുളി
ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും, വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വീർക്കത്തെ തടയുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.