നല്ല ആരോഗ്യത്തിന് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 7 പച്ചക്കറികൾ

Published : Aug 17, 2025, 08:26 AM IST
Vegetables

Synopsis

ചീര കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു. ഇതിൽ അയൺ, മഗ്നീഷ്യം, സസ്യ സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

കൃത്യമായി ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം നല്ല ആരോഗ്യം ലഭിക്കുകയില്ല. ശരിയായ അളവിൽ നല്ല പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളു. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികളും അവയുടെ ഗുണങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

  1. ബ്രൊക്കോളി

ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി കഴിക്കുന്നത് ഹൃദയ, ക്യാൻസർ സംബന്ധമായ രോഗങ്ങൾ നിന്നും സംരക്ഷണം ലഭിക്കുന്നു.

2. ചീര

ചീര കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു. ഇതിൽ അയൺ, മഗ്നീഷ്യം, സസ്യ സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ചീര പ്രതിരോധ ശേഷിയും, ഊർജ്ജവും വർധിപ്പിക്കുകയും അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

3. ക്യാരറ്റ്

ബീറ്റ കരോട്ടിൻ ധാരാളം ക്യാരറ്റിലുണ്ട്. കാഴ്ച ശക്തി വർധിപ്പിക്കുവാനും, തിളങ്ങുന്ന ചർമ്മം ലഭിക്കാനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.

4. തക്കാളി

തക്കാളിയിൽ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. തിളക്കമുള്ള ചർമ്മം ലഭിക്കാനും തക്കാളി കഴിക്കാവുന്നതാണ്.

5. വെളുത്തുള്ളി

പ്രകൃതിദത്ത ആന്റിബാക്റ്റീരിയൽ സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുകയും, രക്ത സമ്മർദ്ദത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.

6. മധുര കിഴങ്ങ്

ഫൈബർ, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് മധുര കിഴങ്ങ്. ഇത് ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുകയും രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

7. കോളിഫ്ലവർ

ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കുവാനും കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കോളിഫ്ലവർ കഴിക്കുന്നത് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ