International Tea Day 2025 : മഴക്കാലത്ത് കുടിക്കാൻ പറ്റിയ ‌മൂന്ന് വെറെെറ്റി ചായകളിതാ..

Published : May 21, 2025, 11:30 AM IST
International Tea Day 2025 : മഴക്കാലത്ത് കുടിക്കാൻ പറ്റിയ ‌മൂന്ന് വെറെെറ്റി ചായകളിതാ..

Synopsis

ലോകമെമ്പാടും മിക്കവാറും എല്ലാ നഗരങ്ങളിലും ലഭ്യമായ പാനീയങ്ങളിൽ ഒന്നാണ് ചായ. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ചായയുടെ ജനപ്രീതി കൂടിവരികയാണ്. മഴക്കാലത്ത് കുടിക്കാൻ പറ്റിയ ‌മൂന്ന് വ്യത്യസ്ത ചായകളിതാ..

എല്ലാ വർഷവും മെയ് 21 അന്താരാഷ്ട്ര ചായ ദിനം ആചരിച്ച് വരുന്നു. ലോകമെമ്പാടും മിക്കവാറും എല്ലാ നഗരങ്ങളിലും ലഭ്യമായ പാനീയങ്ങളിൽ ഒന്നാണ് ചായ. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ചായയുടെ ജനപ്രീതി കൂടിവരികയാണ്. മഴക്കാലത്ത് കുടിക്കാൻ പറ്റിയ ‌മൂന്ന് വ്യത്യസ്ത ചായകളിതാ..

മസാല ചായ

മസാല ചായയാണ് ആദ്യത്തേത് എന്ന് പറയുന്നത്.  രോഗ പ്രതിരോധശേഷി കൂട്ടാനും ക്ഷീണം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് മസാല ചായ. മസാല ചായ തയ്യാറാക്കുന്ന വിധം.

വേണ്ട ചേരുവകൾ

തേയില               2 ടീസ്പൂൺ
പാൽ                   ഒരു കപ്പ്
വെള്ളം                2 കപ്പ്
കറുവാപ്പട്ട           ചെറിയ കഷ്ണം 
ഗ്രാമ്പൂ                2 എണ്ണം
ഏലയ്ക്ക           2 എണ്ണം
ഇഞ്ചി              ഒരു കഷ്ണം
പഞ്ചസാര      ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം തിളപ്പിക്കാൻ പാനിൽ വയ്ക്കുക. ഇനി ഇതിലേയ്ക്ക് മസാലകൾ ചെറുതായി ചതച്ച് ഒരു കിഴി കെട്ടിയിടുക. തിളച്ചു വരുമ്പോൾ ചായ പൊടി ഇടാം. ശേഷം കിഴി മാറ്റാം. ഇനി ഇതിലേയ്ക്ക് തിളച്ച പാൽ ചേർക്കുക. ശേഷം പഞ്ചസാരയും ചേർത്ത് ഒന്നു കൂടി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇനി അരിച്ചെടുത്ത് കുടിക്കാം. 

ഇഞ്ചി ചായ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ കുടിക്കുന്നത്  കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

തയ്യാറാക്കുന്ന വിധം

വേണ്ട ചേരുവകൾ 

പാൽ (ലോ ഫാറ്റ് മിൽക്ക്)                     1  കപ്പ് 

ചായപ്പൊടി                                               2 സ്പൂൺ 

ഇഞ്ചി                                                        1 ടീസ്പൂൺ ( ചതച്ച് എടുക്കുക ) 

പഞ്ചസാര                                                  1 സ്പൂൺ 

തയാറാക്കുന്ന വിധം 

ആദ്യം പാൽ നന്നായി തിളപ്പിക്കുക. 2 ടീസ്പൂൺ ചായപ്പൊടി ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ ചതച്ച ഇഞ്ചി ചേർത്ത് 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.

ഏലയ്ക്ക ചായ 

ചായയിൽ ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിൾ, വയർ വീർത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.

വേണ്ട ചേരുവകൾ 

ഏലയ്ക്ക      5 എണ്ണം

തേയില         ആവശ്യത്തിന് 

വെള്ളം           4 കപ്പ്

കറുവാപ്പട്ട       ഒരിഞ്ച് നീളത്തിൽ

പഞ്ചസാര        ആവശ്യത്തിന്

പാൽ                   1 കപ്പ്

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ ഏലയ്ക്കയും തേയിലയുമിട്ട് തിളപ്പിക്കുക. പട്ടയും പാലും ചേർക്കുക. ഇനി വാങ്ങി പാകത്തിന് പഞ്ചസാര ചേർത്ത് അരിച്ച്‌ കുടിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍