
രക്തത്തിലെ പഞ്ചസാരയുടെ അളവ് താരതമ്യേന ഉയർന്നു നിൽക്കുന്ന അവസ്ഥ, എന്നാല്‍ ഡയബെറ്റിക് റീഡിങ്ങിയേല്ക്ക് എത്തിയിട്ടുമില്ലാത്തവരെയാണ് പ്രീഡയബറ്റിക് എന്ന് പറയുന്നത്. പ്രീഡയബറ്റിക് ആയവര്‍ ഡയബറ്റിക് ആകാന്‍ സാധ്യത ഏറെയാണ്. അക്കൂട്ടര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ശരീരഭാരം നിയന്ത്രിക്കുക
അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുന്നത് പ്രമേഹ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
2. വ്യായാമം പതിവാക്കുക
വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും.
3. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കുക
ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് പരമാവധി കുറയ്ക്കുക.
4. കൃത്രിമ മധുരം ഒഴിവാക്കുക
കൃത്രിമ മധുരങ്ങളില്‍ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. സാധാരണ പഞ്ചസാരയെക്കാള്‍ മധുരമേറിയ ഇവ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കാം. അതിനാല്‍ കൃത്രിമ മധുരം ഒഴിവാക്കുക.
5. എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുക.
6. നാരുകള്‍ ഉള്‍പ്പെടുത്തുക
ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
7. സ്ട്രെസ് കുറയ്ക്കുക
സ്ടെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.
8. ഉറക്കം
രാത്രി നന്നായി ഉറങ്ങുക. ഇതും ബ്ലഡ് ഷുഗറിനെ സ്വാധീനിക്കുന്ന ഘടകമാണ്.
9. പുകവലി, മദ്യപാനം ഒഴിവാക്കുക
പ്രമേഹത്തെ തടയാന്‍ പുകവലിയും മദ്യപാനവും ഒഴിവാക്കുക.