രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങൾ...

By Web TeamFirst Published Aug 13, 2020, 9:07 AM IST
Highlights

നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളെല്ലം തന്നെ നല്ല ഒറ്റമൂലികളാണ്. ഇവയ്ക്കെല്ലാം തന്നെ പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള അത്ഭുത സിദ്ധിയുമുണ്ട്. 

കൊറോണക്കാലത്ത് ആഹാരശീലങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണപദാർഥങ്ങൾ കൂടുതൽ ഉൾക്കൊള്ളിക്കുകയാണ് വേണ്ടത്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ തന്നെ വ്യക്തമാക്കിയിരുന്നു. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, പപ്പായ, കാപ്സിക്കം, പേരക്ക  തുടങ്ങിയവയാണ് അവയിൽ ചിലത്. എന്നാല്‍ ഇവ മാത്രമല്ല. സുഗന്ധവ്യജ്ഞനങ്ങളും രോഗപ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. 

നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളെല്ലം തന്നെ നല്ല ഒറ്റമൂലികളാണ്. ഇവയ്ക്കെല്ലാം തന്നെ പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള അത്ഭുത സിദ്ധിയുമുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അത്തരത്തില്‍ ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

മഞ്ഞള്‍ നമ്മുടെ അടുക്കളയിലെ ഏറ്റവും പരിചിതമായ വസ്തുവാണ്.  ഇരുമ്പിന്റെ കനത്തശേഖരം മഞ്ഞളിലുണ്ട്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നതാണ്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ഉണങ്ങാത്ത വ്രണം, നീര്‍വീഴ്ച തുടങ്ങിയ അവസ്ഥകളില്‍ ശരീരബലം വര്‍ധിപ്പിച്ച് രോഗശമനം ഉണ്ടാക്കുന്നു. ഒപ്പം ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒരു ഗ്ലാസ് പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നത് ഈ മണ്‍സൂൺ കാലത്ത് നല്ലതാണ്. 

രണ്ട്...

എല്ലാതരം അലർജിയും ഒഴിവാക്കാൻ നല്ലതാണ് ഇഞ്ചി. ഇതിൽ അടങ്ങിയിരിക്കുന്ന ജിബറോൾ എന്ന ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ഇഞ്ചി ശരീരബലം വര്‍ധിപ്പിക്കുന്നതിനും സഹായകമാണ്. പ്രമേഹം നിയന്ത്രിക്കുന്നതില്‍പ്പോലും ഇഞ്ചി ഉപയോഗിക്കുന്നുണ്ട്. ഭക്ഷണത്തിൽ കൂടുതൽ അളവിൽചേർക്കുന്നതും ഇഞ്ചി തിളപ്പിച്ച വെള്ളംകുടിക്കുന്നതും ഗുണകരമാണ്. 

 

മൂന്ന്...

വെളുത്തുള്ളിയാണ് മൂന്നമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 'അലിനെയിസ്' എന്ന ഘടകമാണ് വെളുത്തുള്ളിക്ക് ഔഷധമൂല്യം നൽകുന്നത്. ഒരേസമയം ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ഇവ കൂട്ടുന്നു. ദിവസവും വെളുത്തുള്ളി ചവച്ച് കഴിച്ചാൽ ജലദോഷം തടയാം. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. 

നാല്...

ധാരാളം ഔഷധ ​ഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട.  ആന്റിഓക്സിഡന്‍സ് ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇവ സഹായിക്കും. 

Also Read: കൊവിഡ്; പ്രതിരോധശേഷി കൂട്ടാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ സഹായിക്കും...

പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിന്‍ ബി അടങ്ങിയ ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കാം...

click me!