
നല്ല മധുരവും നീരുമുള്ള ഈ പഴം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ വെറും രുചിക്ക് വേണ്ടി മാത്രമല്ല ഒരുപാട് ആരോഗ്യഗുണങ്ങളും ലിച്ചി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കും.ലിച്ചിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ലിച്ചി കഴിക്കുന്നതിലൂടെ സാധിക്കും. മാത്രമല്ല ശരീരത്തിന് നല്ല തണുപ്പ് നൽകാനും ഇത് നല്ലതാണ്. വേണമെങ്കിൽ ലിച്ചി സ്മൂത്തിയാക്കി കുടിക്കാവുന്നതാണ്.
2. പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും
ലിച്ചിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പല രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാനും ഇത് നല്ലതാണ്. കുട്ടികളുടെ പ്രതിരോധശേഷി കൂട്ടാനായി ആഴ്ചയിൽ മൂന്നോ നാലോ ദിവസം ലിച്ചി കൊടുക്കുന്നത് നല്ലതാണ്.
3. ചർമ്മം തിളങ്ങാൻ സഹായിക്കും
ദിവസവും കുറഞ്ഞ അളവിൽ ലിച്ചി കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് നല്ല തിളക്കം നൽകും. ലിച്ചിയിലുള്ള ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇതിൽ ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.
4. ദഹനം മെച്ചപ്പെടുത്തുന്നു
ദഹനപ്രശ്നങ്ങളോ മലബന്ധമോ ഉള്ളവർക്ക് ലിച്ചി കഴിക്കുന്നത് വളരെ നല്ലതാണ്. ലിച്ചിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം കുറയ്ക്കാൻ സഹായിക്കും.
5. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ലിച്ചിയിൽ പൊട്ടാസ്യം പോലുള്ള പ്രധാന ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ലിച്ചി കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും. അതോടൊപ്പം ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ലിച്ചി കഴിക്കുന്നത് നല്ലതാണ്.