ദിവസവും തക്കാളി കഴിക്കുന്നതിന്റെ 5 പ്രധാന ഗുണങ്ങൾ ഇതാണ്

Published : Aug 06, 2025, 06:53 PM IST
tomato

Synopsis

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ കൊളെസ്റ്ററോൾ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് തക്കാളി. ഒട്ടുമിക്ക ഭക്ഷണങ്ങളിലും തക്കാളി ചേർക്കാറുണ്ട്. തക്കാളിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും തക്കാളി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നല്ല ചർമ്മത്തിനും തലമുടിക്കും

ഭക്ഷണത്തിൽ തക്കാളി ചേർത്ത് കഴിക്കുന്നത് ചർമ്മരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ തലമുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും തക്കാളി കഴിക്കുന്നത് ശീലമാക്കാം.

ശക്തിയുള്ള എല്ലുകൾ

തക്കാളിയിൽ ധാരാളം വിറ്റാമിൻ കെയും കാൽഷ്യവും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾ ലഭിക്കാൻ അത്യാവശ്യമാണ് ഈ പോഷകങ്ങൾ. ദിവസവും തക്കാളി കഴിക്കുന്നതിലൂടെ എല്ലുകളുടെ ശക്തി കൂടുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ കൊളെസ്റ്ററോൾ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ തടയുന്നതിനും തക്കാളി കഴിക്കുന്നത് നല്ലതാണ്.

ദഹനശേഷി വർധിപ്പിക്കുന്നു

കരളിനെ സംരക്ഷിക്കാനും ദഹനശേഷി വർധിപ്പിക്കാനും തക്കാളി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധത്തെ തടയുന്നു. കുടലിന്റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്.

പ്രതിരോധശേഷി കൂട്ടുന്നു

പ്രതിരോധ ശേഷി കൂട്ടാനും ശരീരത്തിന്റെ ഊർജ്ജം നിലനിർത്താനും നല്ല ആരോഗ്യത്തിനും തക്കാളി ദിവസവും കഴിക്കാം.

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍