Latest Videos

ഉയ‌ർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം സമ്പുഷ്ടമായ നാല് ഭക്ഷണങ്ങൾ

By Web TeamFirst Published Apr 23, 2020, 12:35 PM IST
Highlights

 ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. മികച്ച ഭക്ഷണരീതിയിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനാകും. 

ഇന്ന് യുവാക്കളിൽ പോലും കണ്ടുവരുന്ന ഗൗരവകരമായ ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. മികച്ച ഭക്ഷണരീതിയിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനാകും. 

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ആഹാരത്തിൽ ഉൾപ്പെടുത്തുക. ഇത് 
 ഉത്കണ്ഠയും സമ്മർദ്ദവും നിയന്ത്രിക്കാനും സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള നിർബമന്ധമായും കഴിക്കേണ്ട  നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഈ മൂന്ന് ജ്യൂസുകൾ കുടിച്ചാൽ രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കാം...

വാഴപ്പഴം... 

വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ വാഴപ്പഴം കഴിച്ചു തുടങ്ങാം. 100 കാലറി അടങ്ങിയ പഴത്തിൽ മൂന്നു ഗ്രാം നാരുകൾ ഉണ്ട്. ഭാരം കുറയ്ക്കാൻ മികച്ച ഒരു ലഘുഭക്ഷണമാണ് വാഴപ്പഴം. ദിവസം ശരീരത്തിന് ആവശ്യമുള്ളതിന്റെ 12 ശതമാനം നാരുകൾ പഴത്തിൽ നിന്ന് കിട്ടും. കാൽസ്യത്തിന്റെ ആഗിരണം എളുപ്പമാക്കാൻ വാഴപ്പഴം സഹായിക്കുന്നു. എല്ലുകളെ ശക്തിയുള്ളതും ആരോഗ്യമുള്ളതാക്കുന്നു. അത് കൂടാതെ, ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യമേകാനും വാഴപ്പഴം സഹായിക്കുന്നു. 

ഇലക്കറികൾ...

ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ആവശ്യമായ പോഷകങ്ങൾ ലഭ്യമാകാൻ പതിവായി ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ചീരയിൽ. സലാഡുകൾ മുതൽ പാനീയം വരെ, നിങ്ങൾ തയ്യാറാക്കുന്ന ഏത് ഭക്ഷണങ്ങളിലും ഇലക്കറികൾ ചേർക്കാവുന്നതാണ്. 

മുപ്പതുകളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശ്രദ്ധിക്കാതെ പോകരുത്...

തൈര്...

തെെരിൽ കാത്സ്യവും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തണ്ണിമത്തൻ...

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതും കഴിക്കാൻ ഏവരും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് തണ്ണിമത്തൻ. വേനൽക്കാലത്ത് അധികം പേരും കഴിക്കുന്ന ഈ പഴത്തിൽ സിട്രുലൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.  തണ്ണിമത്തനിൽ നല്ല അളവിൽ ലൈകോപീൻ, വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. 

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

click me!