Asianet News MalayalamAsianet News Malayalam

മുപ്പതുകളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശ്രദ്ധിക്കാതെ പോകരുത് !

തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറവിന് പലപ്പോഴും വഴിയൊരുക്കും. അത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍  വര്‍ദ്ധിക്കുന്നതിലുമെത്തിക്കുന്നു. 

high blood pressure in 30 s
Author
Thiruvananthapuram, First Published Mar 7, 2020, 2:41 PM IST

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമാണ്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും.രക്തസമ്മര്‍ദ്ദം നിസാരമായി കാണരുത്. കൃത്യമായ പരിശോധനകള്‍ വേണ്ട രോഗമാണിത്. 30-40 വയസ്സ് പ്രായമുളളവരിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിനെ ബാധിക്കുമെന്നാണ് ലണ്ടണില്‍ നടത്തിയ പഠനം  പോലും പറയുന്നു. 

 മുപ്പതുകളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കണം എന്നും അത് ഭാവിയില്‍ തലച്ചോറിനെ ബാധിക്കാതെ വേണ്ട പരിശോധനകളും ചികിത്സകളും നടത്തണമെന്നും പഠനം പറയുന്നു. അതുപോലെ തന്നെ രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപ്പെടുന്നത്.

രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളുമാണ്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങളാണ് ഏറ്റവും അനുയോജ്യം. 

 

Follow Us:
Download App:
  • android
  • ios