Viral Video: ദോശയും ഇഡ്ഡലിയും വില്‍ക്കുന്ന 63കാരി; വീഡിയോ കണ്ടത് 50 ലക്ഷം പേര്‍

Published : Feb 01, 2022, 12:27 PM IST
Viral Video: ദോശയും ഇഡ്ഡലിയും വില്‍ക്കുന്ന 63കാരി; വീഡിയോ കണ്ടത് 50 ലക്ഷം പേര്‍

Synopsis

യൂട്യൂബ് സ്വാദ് ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഇവരുടെ വീഡിയോ പ്രചരിക്കുന്നത്.

കൊവിഡ് (covid) കാലത്ത് ജോലി നഷ്ടപ്പെട്ട നിരവധി പേരുടെ അതിജീവനകഥ നാം കണ്ടതാണ്. ബെംഗളൂരുവില്‍ ദോശയും ഇഡ്ഡലിയും (Idli) വിറ്റ് ജീവിതമാർ​ഗം കണ്ടെത്തിയ 63 വയസുകാരിയുടെ വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

യൂട്യൂബ് സ്വാദ് ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഇവരുടെ വീഡിയോ പ്രചരിക്കുന്നത്. 30 വര്‍ഷമായി തന്റെ വീടിന് സമീപത്തുനിന്നാണ് അവര്‍ ദോശയും ഇഡ്ഡലിയും വില്‍ക്കുന്നത്. ഇഡ്ഡലിക്ക് രണ്ടര രൂപയും ദോശയ്ക്ക് അഞ്ച് രൂപയുമാണ് വില.

ഇഡ്ഡലിയും ദോശയും വീടിന്റെ ഒന്നാം നിലയിലാണ് തയ്യാറാക്കുന്നത്. ഇത് ബക്കറ്റില്‍ കെട്ടി താഴേക്ക് ഇറക്കിയശേഷമാണ് വില്‍പ്പന. ബെംഗളൂരുവിലെ ബസവനഗുഡിയ്ക്ക്  സമീപം പാര്‍വതിപുരം എന്ന സ്ഥലത്താണ് ഇവരുടെ വീട്. വീഡിയോ ഇതുവരെ 50 ലക്ഷത്തിന് അടുത്താളുകളാണ് കണ്ടത്. 

 

Also Read: കൊവിഡ് കാലത്ത് അധ്യാപക ജോലി നഷ്ടമായി; വീട്ടിലെ ഭക്ഷണം വിറ്റ് ജീവിതമാർ​ഗം; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം