Asianet News MalayalamAsianet News Malayalam

Viral Video: കൊവിഡ് കാലത്ത് അധ്യാപക ജോലി നഷ്ടമായി; വീട്ടിലെ ഭക്ഷണം വിറ്റ് ജീവിതമാർ​ഗം; വീഡിയോ

'ദി ഫൂഡീ ചാറ്റ്' എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് അധ്യാപികയുടെ കഥ പുറത്തുവന്നിരിക്കുന്നത്. ദില്ലിയില്‍ നിന്നുള്ള അധ്യാപിക, ജോലി നഷ്ടമായതോടെ വീട്ടിൽ താനൊരുക്കുന്ന ഭക്ഷണം വിറ്റ് വരുമാനം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു.

Delhi Teacher Selling Home Cooked Food
Author
Thiruvananthapuram, First Published Jan 29, 2022, 11:57 AM IST

ഈ കൊവിഡ് (covid) കാലത്ത് നിരവധി പേരുടെ ജോലി നഷ്ടപ്പെട്ടിരുന്നു. അത്തരത്തില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്  മറ്റൊരു ജീവിതമാർ​ഗം കണ്ടെത്തിയ ഒരു സ്ത്രീയുടെ അതിജീവനകഥയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ (social media) നിറയുന്നത്. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട അധ്യാപിക വീട്ടിലൊരുക്കിയ ഭക്ഷണം (food) വിറ്റ് ജീവിതമാർ​ഗം കണ്ടെത്തുന്നതാണ് വാർത്ത.

'ദി ഫൂഡീ ചാറ്റ്' എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് അധ്യാപികയുടെ കഥ പുറത്തുവന്നിരിക്കുന്നത്. ദില്ലിയില്‍ നിന്നുള്ള അധ്യാപിക, ജോലി നഷ്ടമായതോടെ വീട്ടിൽ താനൊരുക്കുന്ന ഭക്ഷണം വിറ്റ് വരുമാനം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ABHISHEK (@thefoodiehat)

 

റൊട്ടി-സബ്ജി, രാജ്മാ-ചാവൽ തുടങ്ങി വീട്ടിലൊരുക്കുന്ന ഭക്ഷണങ്ങളാണ് അധ്യാപിക വിൽക്കുന്നത്. തെരുവിൽ ആരോ​ഗ്യകരമായ ഭക്ഷണം വിറ്റ് വരുമാനം കണ്ടെത്തുമ്പോൾ തനിക്ക് ഏറെ സംതൃപ്തിയുണ്ടെന്നാണ്‌ അധ്യാപിക പറയുന്നത്.

ഇതിനകം പത്തുലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോ കണ്ടത്. എത്ര ബുദ്ധിമുട്ടുള്ള സാഹചര്യം ജീവിതത്തിലുണ്ടായാലും വിചാരിച്ചാൽ അതിജീവിക്കാനാവും എന്ന സന്ദേശമാണ് അധ്യാപിക പകരുന്നതെന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.  

Also Read: വുഹാൻ ഗവേഷകര്‍ കണ്ടെത്തിയ 'നിയോകോവ്' വെെറസിനെ കുറിച്ച് ലോകാരോഗ്യ സംഘടന പറയുന്നത്....

Follow Us:
Download App:
  • android
  • ios