ഫുട്ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സൺ ആശുപത്രി വിട്ടു

By Web TeamFirst Published Jun 19, 2021, 11:01 AM IST
Highlights

യൂറോയില്‍ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഇടവേളയ്‌ക്ക് തൊട്ടുമുൻപാണ് ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്.

കോപ്പന്‍ഹേഗന്‍: യൂറോ കപ്പിനിടെ കുഴഞ്ഞുവീണ ഡെന്മാര്‍ക്ക് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സൺ ആശുപത്രി വിട്ടു. കോപ്പന്‍ഹേഗനിലെ ആശുപത്രിയിൽ ഹൃദയശസ്‌ത്രക്രിയക്ക് വിധേയനായെന്നും ആരോഗ്യനില തൃപ്തികരമെന്നും എറിക്സൺ വ്യക്തമാക്കി. ഡെന്മാര്‍ക്ക് ടീമിലെ സഹതാരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ എറിക്സൺ വീട്ടിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താരത്തിന്‍റെ തീരുമാനം. 

തിങ്കളാഴ്ച റഷ്യക്കെതിരായ നിര്‍ണായക മത്സരത്തിൽ ഡെന്മാര്‍ക്ക് ടീമിന് പിന്തുണയുമായി ഉണ്ടാകുമെന്നും എറിക്സൺ പറ‍ഞ്ഞു. ആദ്യ രണ്ട് കളിയിലും തോറ്റ ഡെന്മാര്‍ക്കിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ റഷ്യക്കെതിരെ മികച്ച ജയം അനിവാര്യമാണ്. 

മൈതാനം കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങള്‍

യൂറോയില്‍ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഇടവേളയ്‌ക്ക് തൊട്ടുമുൻപാണ് ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്. ഇതോടെ വലിയ ആശങ്ക ഉടലെടുക്കുകയായിരുന്നു. കളി ഉടന്‍ നിര്‍ത്തിവച്ച റഫറി ആന്‍റണി ടെയ്‌ലര്‍ മൈതാനത്തേക്ക് വൈദ്യസംഘത്തെ വിളിച്ചു. ഇതിനിടെ ഡെന്‍മാര്‍ക്ക് നായകൻ സിമൺ കെയർ എറിക്സണ് കൃത്രിമശ്വാസം നൽകി. ഡെന്‍മാര്‍ക്ക് താരങ്ങളെല്ലാം ചേര്‍ന്ന് എറിക്‌സണ് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തു. കൂട്ടിന് ഫിന്‍ലന്‍ഡ് ആരാധകര്‍ പതാക എറിഞ്ഞുകൊടുത്തു. 

മൈതാനത്ത് താരങ്ങളും ആരാധകരുമെല്ലാം കണ്ണീര്‍ പൊഴിച്ച മിനുറ്റുകള്‍ക്കൊടുവില്‍ എറിക്‌സണ്‍ അപകടനില തരണം ചെയ്തു എന്ന അറിയിപ്പ് മൈതാനത്തെത്തി. ക്രിസ്റ്റ്യന്‍, എറിക്‌സണ്‍ എന്ന ആര്‍പ്പുവിളിയോടെയാണ് ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ആരാധകര്‍ ഈ സന്തോഷ വാര്‍ത്ത സ്വീകരിച്ചത്. ഫിന്‍ലന്‍ഡ് ആരാധകര്‍ ക്രിസ്റ്റ്യന്‍ എന്നും ഡെന്മാര്‍ക്ക് ആരാധകര്‍ എറിക്സൺ എന്നും ഉച്ചത്തില്‍ വിളിച്ച് ആശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണ്‍ കുഴഞ്ഞുവീണു

ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

'സുഖമായിരിക്കുന്നു, ഡെന്‍മാര്‍ക്കിനായി ആര്‍പ്പുവിളിക്കാന്‍ ഞാനുമുണ്ടാകും'; ക്രിസ്റ്റ്യന്‍ എറിക്സണ്‍

ഫുട്ബോളിന് അതിര്‍ത്തികളില്ല; എറിക്‌സണ് മറതീര്‍ക്കാന്‍ പതാക നല്‍കി ഫിന്‍ലന്‍ഡ് ആരാധകര്‍

എറിക്‌സന് കൃത്രിമശ്വാസം നൽകി, പങ്കാളിയെ ആശ്വസിപ്പിച്ചു; യഥാര്‍ഥ നായകന്‍ കെയര്‍, കയ്യടിച്ച് ഫുട്ബോള്‍ ലോകം

ക്രിസ്റ്റ്യന്‍, എറിക്‌സണ്‍... കോപ്പന്‍‌ഹേഗില്‍ അലയടിച്ച് ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് ആരാധകരുടെ സ്‌നേഹം- വീഡിയോ

ഇത് സ്‌നേഹത്തിന്‍റെ, കരുതലിന്‍റെ മനുഷ്യമതില്‍; ലോകത്തിന് മാതൃകയായി ഡെന്‍മാര്‍ക്ക് താരങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!