ഐഫോൺ 15 256 ജിബിക്ക് വൻ വിലക്കുറവ്; എങ്ങനെ ഡീല്‍ സ്വന്തമാക്കാം

Published : Jun 02, 2025, 04:03 PM ISTUpdated : Jun 02, 2025, 05:18 PM IST
ഐഫോൺ 15 256 ജിബിക്ക് വൻ വിലക്കുറവ്; എങ്ങനെ ഡീല്‍ സ്വന്തമാക്കാം

Synopsis

ഐഫോൺ 15ല്‍ ആപ്പിൾ എ16 ബയോണിക് ചിപ്‌, പിന്നിൽ 48+12 മെഗാപിക്സൽ കോൺഫിഗറേഷൻ ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറ എന്നിവയുണ്ട്

തിരുവനന്തപുരം: പ്രീമിയം സ്‍മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ, ഐഫോണുകൾ എപ്പോഴും മുൻപന്തിയിലാണ്. പല ആൻഡ്രോയ്‌ഡ് ഡിവൈസുകളേക്കാളും വില കൂടുതലാണ് ഐഫോണുകൾക്ക്. അതുകൊണ്ടുതന്നെ വിലയിൽ വൻ ഇടിവ് സംഭവിക്കുന്നതുവരെ മിക്ക ആളുകളും കാത്തിരിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ ഒരു ഐഫോൺ വാങ്ങാൻ പ്ലാനിടുകയാണെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്. വലിയ വിലക്കിഴിവിൽ ഐഫോൺ 15 വാങ്ങാനുള്ള ഒരു മികച്ച അവസരം നിങ്ങൾക്ക് ലഭിക്കും.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ഐഫോൺ 15-ന്‍റെ വില വീണ്ടും കുറഞ്ഞു. നിങ്ങൾ ഇപ്പോൾ ഒരു ഐഫോൺ 15 വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വലിയ തുക ലാഭിക്കാൻ കഴിയും. 2023ൽ ആപ്പിൾ പുറത്തിറക്കിയ ഈ മോഡലിന് അതിശയകരമായ ക്യാമറയും ശക്തമായ ചിപ്‌സെറ്റും ഉണ്ട്, അതിശയകരമായ ഫോട്ടോകൾ എടുക്കാൻ അനുയോജ്യമാണ്. ഈ സ്മാർട്ട്‌ഫോണിന് ലഭ്യമായ നിലവിലെ ഓഫറുകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

നിലവിൽ, 256 ജിബി സ്റ്റോറേജുള്ള ഐഫോൺ 15 ആമസോണിൽ 70,900 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ ഉപഭോക്താക്കൾക്ക് 13 ശതമാനം കിഴിവ് നൽകുന്നു. ഇതോടെ ഈ ഫോൺ വെറും 59,500 രൂപയ്ക്ക് വാങ്ങാൻ നിങ്ങൾക്ക് സാധിക്കുന്നു. അതായത് നിങ്ങൾക്ക് 10,000 രൂപയിൽ കൂടുതൽ ലാഭിക്കാം. കൂടാതെ, നിങ്ങൾ ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, നിങ്ങൾക്ക് ഇതിലും കുറഞ്ഞ തുക നൽകേണ്ടി വന്നേക്കാം.

മാത്രമല്ല, ഐഫോൺ 15ന് ആമസോൺ ആകർഷകമായ ഒരു എക്സ്ചേഞ്ച് ഓഫർ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ കൈവശം ഒരു പഴയ സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് 62,700 രൂപ വരെ ട്രേഡ് ചെയ്യാം. യഥാർഥ എക്സ്ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ സ്‍മാർട്ട് ഫോണിന്‍റെ പ്രവർത്തന അവസ്ഥയെയും ഭൗതിക അവസ്ഥയെയും ആശ്രയിച്ചിരിക്കുമെന്ന് ഓർമ്മിക്കുക. ഈ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് പുതിയ ഐ ഫോൺ വില 25,000 രൂപയിൽ താഴെയാക്കാൻ സാധ്യതയുണ്ട്.

ഐഫോൺ 15 സ്പെസിഫിക്കേഷനുകൾ

അലൂമിനിയം ഫ്രെയിമിൽ പൊതിഞ്ഞ മനോഹരമായ ഗ്ലാസ് ബാക്ക് പാനലാണ് ഐഫോൺ 15-ന്‍റെ മുഖ്യ സവിശേഷത. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് ഐപി68 റേറ്റിംഗ് ഇതിനുണ്ട്. ഡോൾബി വിഷൻ പിന്തുണയോടെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഓഎൽഇഡി ഡിസ്‌പ്ലേയാണ് ഈ സ്‍മാർട്ട്‌‌ഫോണിനുള്ളത്. കൂടാതെ, സെറാമിക് ഷീൽഡ് ഗ്ലാസ് കൊണ്ട് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഐഫോൺ 15-ന്‍റെ പ്രധാന ഭാഗം ആപ്പിൾ എ16 ബയോണിക് ചിപ്‌സെറ്റാണ്. ഇത് മികച്ച പ്രകടനം ഉറപ്പാക്കുന്നു. 6 ജിബി റാമും 512 ജിബി സംഭരണ ശേഷിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫി പ്രേമികൾക്കായി, പിന്നിൽ 48+12 മെഗാപിക്സൽ കോൺഫിഗറേഷൻ ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറയും ഉണ്ട്. 3349 എംഎഎച്ച് ബാറ്ററിയാണ് ഈ സ്‍മാർട്ട് ഫോണിന് കരുത്ത് പകരുന്നത്. ഇത് വേഗത്തിലുള്ള പവർ-അപ്പുകൾക്കായി 15W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്