ഫോള്‍ഡബിള്‍ ഐഫോണ്‍ വിപണിയിലെത്തുക രണ്ട് നിറങ്ങളില്‍ മാത്രം?

Published : May 12, 2026, 03:09 PM IST
iPhone-Ultra

Synopsis

ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ രണ്ട് നിറങ്ങളില്‍ മാത്രമായിരിക്കും വിപണിയിലെത്തുകയെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ അള്‍ട്ര എന്ന് പറയപ്പെടുന്ന ഈ ഫോണ്‍ 2026-ല്‍ ഐഫോണ്‍ അള്‍ട്ര എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന് രണ്ടായിരം ഡോളറില്‍ അധികം വില വരുമെന്നും സൂചനയുണ്ട്.

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണിനെ കുറിച്ച് കൂടുതല്‍ ലീക്കുകള്‍. ഐഫോണ്‍ അള്‍ട്ര എന്ന് പറയപ്പെടുന്ന ഈ ഐഫോണ്‍ രണ്ട് നിറങ്ങളില്‍ മാത്രമായിരിക്കും വിപണിയില്‍ അവതരിപ്പിക്കുക എന്നാണ് പുതിയ സൂചനയെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.

ഐഫോണ്‍ അള്‍ട്ര രണ്ട് നിറങ്ങളില്‍ മാത്രം ലഭ്യമാകുന്ന ഫോള്‍ഡബിളായിരിക്കും എന്ന സൂചനയുമായി വെബ്‌ബോ ലീക്കര്‍ ഇന്‍സ്റ്റന്‍റ് ഡിജിറ്റല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിലൊന്ന് വെളുത്ത നിറമാണെങ്കിലും രണ്ടാമത്തെ കളര്‍ ഓപ്ഷന്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ക്ലാസിക് സില്‍വര്‍, വൈറ്റ് എന്നീ നിറങ്ങളിലുള്ളതായിരിക്കും ഐഫോണ്‍ അള്‍ട്ര എന്ന് മാക്‌വേള്‍ഡ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. ഐഫോണ്‍ 17 പ്രോ ഡീപ് ബ്ലൂവിന് സമാനമായ ഇന്‍ഡിഗോ ഓപ്ഷനും ഫോണിന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തതയില്ല.

രണ്ട് നിറങ്ങളില്‍ മാത്രമായി ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചാല്‍ അത്ഭുതപ്പെടാനില്ല. 2017-ല്‍ ഐഫോണ്‍ എക്‌സ് പുറത്തിറങ്ങിയത് വെറും രണ്ട് നിറങ്ങളിലായിരുന്നു. സില്‍വര്‍, സ്പേസ് ഗ്രേ എന്നീ നിറങ്ങളായിരുന്നു അത്. ഐഫോണ്‍ ഫോള്‍ഡ് പോലെ തന്നെ ഡിസൈനില്‍ പുതു വിപ്ലവം സൃഷ്‌ടിച്ച മോഡലായിരുന്നു ഐഫോണ്‍ എക്‌സ്. ഹോം ബട്ടണ്‍ ഒഴിവാക്കി എന്നതായിരുന്നു പ്രധാന ഡിസൈന്‍ വ്യത്യാസം. ചുരുക്കം നിറങ്ങളില്‍ മാത്രം ഐഫോണ്‍ ഫോള്‍ഡബിള്‍ പുറത്തിറക്കുന്നത് സപ്ലൈ ചെയ്‌നുകള്‍ക്കും നിര്‍മ്മാണത്തിനും സഹായകമാകും എന്ന് വിലയിരുത്തലുകളുണ്ട്.

2026 സെപ്റ്റംബറിലെ ആപ്പിള്‍ ലോഞ്ച് വിന്‍ഡോയില്‍ ഐഫോണ്‍ അള്‍ട്ര അവതരിപ്പിക്കപ്പെടും എന്നാണ് സൂചന. ഈ ഫോണിന്‍റെ വില സംഭവിച്ച് ഇപ്പോഴും അഭ്യൂഹങ്ങളല്ലാതെ വ്യക്തതയില്ല. ഐഫോണ്‍ ഫോള്‍ഡിന്‍റെ വില രണ്ടായിരം ഡോളര്‍ കടന്നാലും അത്ഭുതപ്പെടാനില്ല എന്നാണ് സൂചനകള്‍. ഐഫോണ്‍ അള്‍ട്രയ്‌ക്കൊപ്പം ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നീ രണ്ട് ഫോണ്‍ മോഡലുകളും പ്രതീക്ഷിക്കാം.

PREV
Read more Articles on
click me!

Recommended Stories

സാംസങ് ഫോണുകൾ വൻ വിലക്കുറവിൽ; ഇങ്ങനെ വാങ്ങിക്കാം
എസ്-പെൻ ഹിഞ്ചിനകത്ത്! പുതിയ വിപ്ലവത്തിന് സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് 2