
ദില്ലി: ആപ്പിള്‍ ഐഫോണ്‍ 16 സിരീസില്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ സ്‌മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ 16ഇ ആയിരുന്നു. പഴയ എസ്ഇ മൂന്നാം തലമുറ ഐഫോണിന്‍റെ പിന്‍ഗാമിയായി എ18 ചിപ്പ്, 48 എംപി സിംഗിൾ റീയർ ഫ്യൂഷൻ ക്യാമറ, 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ, ഫേസ് ഐഡി, ആക്ഷൻ ബട്ടൺ, ആപ്പിളിന്‍റെ സ്വന്തം 5ജി മോഡം, ഉപഗ്രഹ സേവനം, ആപ്പിൾ ഇന്‍റലിജൻസ് തുടങ്ങി വമ്പൻ അപ്ഗ്രേഡുകളോടെയാണ് ഐഫോൺ 16ഇ വിപണിയിലെത്തിയത്. ഫീച്ചറുകള്‍ കൂടിയതോടെ ഈ ഫോണിന്‍റെ വിലയും ഏറെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഐഫോണ്‍ 16ഇയ്ക്ക് കരുത്തനായ എതിരാളിയെ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. വണ്‍പ്ലസിന്‍റെ പുതിയ വണ്‍പ്ലസ് 13എസ് സ്‌മാര്‍ട്ട്‌ഫോണും ഐഫോണ്‍ 16ഇ-യും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെ?
വണ്‍പ്ലസ് 13എസ്
6.32 ഇഞ്ച് ഡിസ്‌പ്ലെ (120 ഹെര്‍ട്സ്)
1216x2640 പിക്‌സല്‍ റെസലൂഷന്‍
സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്
32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ
50 എംപി (f/1.8) + 50 എംപി (f/2.0) റീയര്‍ ക്യാമറ
12 ജിബിറാം
256 ജിബി, 512 ജിബി സ്റ്റോറേജ്
5850 എംഎഎച്ച് ബാറ്ററി
ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം
ഐപി65 റേറ്റിംഗ്
80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്
ഐഫോണ്‍ 16ഇ
6.10 ഇഞ്ച് ഡിസ്‌പ്ലെ (60 ഹെര്‍ട്സ്)
1170x2532 പിക്‌സല്‍
ആപ്പിള്‍ എ18 ചിപ്പ്
12 എംപി സെല്‍ഫി ക്യാമറ
48 എംപി റീയര്‍ ക്യാമറ ((f/1.6)
8 ജിബി റാം
128 ജിബി, 256 ജിബി, 512 ജിബി സ്റ്റേറേജ്
ഐഒഎസ് 18
ഐപി68 റേറ്റിംഗ്
ഐഫോണ്‍ 16ഇ, വണ്‍പ്ലസ് 13എസ് എന്നീ രണ്ട് കോംപാക്റ്റ് ഫ്ലാഗ്‌ഷിപ്പുകളും അറുപതിനായിരം രൂപയില്‍ താഴെ വിലയിലുള്ളതാണ്. ഐഫോണ്‍ 16ഇ-യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 59,900 രൂപയിലാണ്. വണ്‍പ്ലസ് 13എസ് ഫോണിന്‍റെ വില ഇന്ത്യയില്‍ തുടങ്ങുന്നത് 54,999 രൂപയിലും.
ഐഫോണ്‍ 16ഇ, വണ്‍പ്ലസ് 13എസ് എന്നിവയിലെ മികച്ച ഫോണ്‍ ഏതെന്ന് കണ്ടെത്തുക എളുപ്പമല്ലെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ അവലോകനത്തില്‍ പറയുന്നു. ദീര്‍ഘകാല സോഫ്റ്റ്‌വെയര്‍ പിന്തുണയുടെ കാര്യത്തിലും ഐപി റേറ്റിംഗിലും വീഡിയോ റെക്കോര്‍ഡിലും ഐഫോണാണ് മുന്നില്‍ നില്‍ക്കുന്നത്. ആപ്പിള്‍ സംവിധാനങ്ങളുടെ പിന്തുണയും ഫേസ് ഐഡിയും ഐഫോണ്‍ 16ഇ-യുടെ കരുത്താണെങ്കില്‍ 60 ഹെര്‍ട്‌സ് ഡിസ്‌പ്ലെയും വേഗം കുറഞ്ഞ വയേര്‍ഡ് ചാര്‍ജറും നിലവിലെ സ്റ്റാന്‍ഡേര്‍ഡുകള്‍ വച്ചുനോക്കുമ്പോള്‍ പരിമിതയാണ്.
അതേസമയം വണ്‍പ്ലസ് 13എസ് പേപ്പറില്‍ കൂടുതല്‍ മൂല്യം നല്‍കുന്നുണ്ട്. കൂടുതല്‍ ബ്രൈറ്റ്‌നസും അനായാസം കൈകാര്യം ചെയ്യാനാവുന്നതുമായ ഡിസ്‌പ്ലെയും ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും കൂടുതല്‍ റാമും മെഗാപിക്‌സല്‍ കാര്യത്തില്‍ കൂടുതല്‍ കരുത്തുള്ള ക്യാമറകളും വണ്‍പ്ലസ് 13എസിനുണ്ട്. കൂടുതല്‍ കളര്‍ ഓപ്ഷനുകളും ഈ ഫോണിന്‍റെ പ്രത്യേകതയാണ്. എങ്കിലും ഉപഭോക്താക്കളുടെ ആവശ്യവും ഫീച്ചറുകളും പരിഗണിച്ചുള്ള ഫോണ്‍ വാങ്ങുന്നതാണ് അഭികാമ്യം.