ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും; കൂട്ടത്തില്‍ ഒരു സര്‍പ്രൈസ് ഫോണ്‍ മോഡല്‍

Published : Dec 23, 2025, 11:18 AM IST
OPPO Reno 15 Series

Synopsis

ഓപ്പോ റെനോ 15 ഉം, ഓപ്പോ റെനോ 15 പ്രോയും ചൈനയില്‍ നേരത്തെ തന്നെ ലോഞ്ച് ചെയ്‌തതാണെങ്കിലും ഓപ്പോ റെനോ 15 പ്രോ മിനി ഇന്ത്യ പോലുള്ള ചില വിപണികളെ മാത്രം ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കുന്ന മൊബൈല്‍ മോഡലാണ്

ദില്ലി: റെനോ 15 സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസ് ഇന്ത്യയില്‍ പുറത്തിറക്കുന്നത് ഓപ്പോ സ്ഥിരീകരിച്ചു. റെനോ 15 (Reno 15), റെനോ 15 പ്രോ (Reno 15 Pro), പുത്തന്‍ റെനോ 15 പ്രോ മിനി (Reno 15 Pro Mini) എന്നീ മൂന്ന് മോഡലുകളാണ് ഈ ശ്രേണിയിലുള്ളത്. ഇവയില്‍ ഓപ്പോ റെനോ 15 ഉം, ഓപ്പോ റെനോ 15 പ്രോയും ചൈനയില്‍ നേരത്തെ തന്നെ ലോഞ്ച് ചെയ്‌തതാണെങ്കിലും ഓപ്പോ റെനോ 15 പ്രോ മിനി ഇന്ത്യ പോലുള്ള ചില വിപണികളെ മാത്രം ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കുന്ന മൊബൈല്‍ മോഡലാണ്. ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി റെനോ 15 സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ സവിശേഷതകള്‍ കമ്പനി സ്ഥിരീകരിച്ചു. ഐപി66, ഐപി68, ഐപി69 റേറ്റിംഗുകള്‍ ഉള്ള റെനോ 15 സീരീസില്‍ കമ്പനിയുടെ പുതിയ ഹോളോഫ്യൂഷന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കും. റിയര്‍ ഭാഗത്തെ സിംഗിള്‍-പീസ് ഗ്ലാസ് 3ഡി ഇഫക്‌ടില്‍ തോന്നിപ്പിക്കുന്ന ഡിസൈന്‍ ചാരുതയാണിത്.

റെനോ 15

ഓപ്പോയുടെ റെനോ 15 6.59-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ സഹിതം വരുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലാണ്. 93.4 ആയിരിക്കും സ്ക്രീന്‍-ടു-ബോഡി റേഷ്യോ. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7ഐ സുരക്ഷയില്‍ വരുന്ന റെനോ 15 ഫോണ്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് ബ്രൈറ്റ്‌നസും വാഗ്‌ദാനം ചെയ്യും. മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന് ഭാരം 197 ഗ്രാമും കട്ടി 7.77 മില്ലീമീറ്ററുമാണ്.

റെനോ 15 പ്രോ

1.15 എംഎം ബെസ്സല്‍സും 6.78-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയും സഹിതം വരുന്ന ഫോണാണ് റെനോ 15 പ്രോ. റിഫ്രഷ് റേറ്റ് 120 ഹെര്‍ട്‌സും പീക്ക് ബ്രൈറ്റ്‌നസ് 3600 നിറ്റ്സും. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്‌ടസ് 2 സുരക്ഷ സ്ക്രീനിന് നല്‍കിയിരിക്കുന്നു. രണ്ട് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്‍റെ ഭാരം 205 ഗ്രാമും കട്ടി 7.65 മില്ലീമീറ്ററുമാണ്.

റെനോ 15 പ്രോ മിനി

ഓപ്പോ റെനോ 15 പ്രോ മിനി എന്ന പുത്തന്‍ ഫോണ്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഉള്‍പ്പടെയുള്ള 6.32-ഇ‌ഞ്ച് അമോലെഡ് ഡിസ്‌പ്ലെയുമായി വരുന്നതാണ്. 1.6 എംഎം ആയിരിക്കും ബെസ്സല്‍സിന്‍റെ വലിപ്പം. സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ 93.35. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7i, എജിസി ഡിടി,-സ്റ്റാര്‍ ഡി+ സുരക്ഷ സ്‌ക്രീനിനുണ്ട്. 187 ഗ്രാം ഭാരമാണ് റെനോ 15 പ്രോ മിനി ഫോണിന് കമ്പനി പറയുന്നത്. ഫോണിന്‍റെ കട്ടി 7.99 എംഎം. റിയര്‍ ഭാഗത്ത് ത്രീ-ഡൈമന്‍ഷ്യനല്‍ റിബ്ബണ്‍ പാറ്റേണുമായി വരുന്ന റെനോ 15 പ്രോ മിനി രണ്ട് നിറങ്ങളിലായിരിക്കും ഇന്ത്യയില്‍ ലഭ്യമാവുക.

PREV
Read more Articles on
click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര