- Home
- Technology
- Gadgets (Technology)
- വാങ്ങിയാല്‍ നിങ്ങള്‍ക്ക് നിരാശ തോന്നില്ല; 20000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌മാര്‍ട്ട്‌ഫോണുകള്‍
വാങ്ങിയാല്‍ നിങ്ങള്‍ക്ക് നിരാശ തോന്നില്ല; 20000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌മാര്‍ട്ട്‌ഫോണുകള്‍
20000 രൂപയില്‍ താഴെ വിലയുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇക്കാലത്ത് വന്‍ ഡിമാന്‍ഡാണ്. ഫീച്ചറുകളുടെ ബാഹുല്യമില്ലാത്ത, എന്നാല്‍ ക്യാമറയിലടക്കം മെച്ചപ്പെട്ട സവിശേഷതകളുള്ളതും ദിനേനയുള്ള ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ ഫോണുകളാണ് ഈ നിരയില്‍ വരുന്നത്.

1. വിവോ ടി4 (Vivo T4)
2025 ഏപ്രിലില്‍ പുറത്തിറങ്ങിയ വിവോ ടി4 സ്‌മാര്‍ട്ട്‌ഫോണ്‍ 20000 രൂപ പരിധിയില്‍ ഇന്ത്യയില്‍ വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണുകളിലൊന്നാണ്. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്‌സെറ്റ്, 8 ജിബി റാം, 50 എംപി + 2 എംപി റിയര്‍ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 90 വാട്‌സ് ഫ്ലാഷ് ചാര്‍ജിംഗ് സഹിതം 7300 എംഎഎച്ച് ബാറ്ററി, 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.
2. ഐക്യു ഇസഡ്10 (iQOO Z10)
സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്‌സെറ്റിലുള്ള ഐക്യു ഇസഡ്10 ഫോണ്‍ 50 എംപി + 2 എംപി റിയര്‍ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 90 വാട്‌സ് ഫ്ലാഷ് ചാര്‍ജിംഗ് സഹിതം 7300 എംഎഎച്ച് ബാറ്ററി എന്നിവ സഹിതമുള്ളതാണ്.
3. മോട്ടോ ജി67 പവര്‍ (Moto G67 Power)
മോട്ടോറോള സ്‌മാര്‍ട്ട്‌ഫോണുകളുടെ ആരാധകര്‍ക്ക് വാങ്ങാനാവുന്ന മോട്ടോ ജി67 പവര്‍ സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 2 ചിപ്‌സെറ്റിലുള്ളതാണ്. 8 ജിബി റാം, 50 എംപി + 8 എംപി റിയര്‍ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 30 വാട്‌സ് ടര്‍ബോ പവര്‍ ചാര്‍ജിംഗ് സഹിതമുള്ള 7000 എംഎഎച്ച് ബാറ്ററി എന്നിവയും 6.7 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെയും മോട്ടോ ജി67 പവര്‍ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍പ്പെടുന്നു.
4. റിയല്‍മി പി4 (Realme P4)
മീഡിയടെക് ഡൈമന്‍സിറ്റി 7400 അള്‍ട്ര ചിപ്‌സെറ്റില്‍ തയ്യാറാക്കിയിരിക്കുന്ന റിയല്‍മി പി4 സ്‌മാര്‍ട്ട്‌ഫോണ്‍ 6 ജിബി റാം, 50 എംപി + 8 എംപി റിയര്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 80 വാട്‌സ് അള്‍ട്രാ ചാര്‍ജിംഗ് സഹിതം 7000 എംഎഎച്ച് ബാറ്ററി, 6.77 ഇഞ്ച് ഹൈപ്പര്‍ ഗ്ലോ അമോലെഡ് ഡിസ്‌പ്ലെ എന്നിവ റിയല്‍മി പി4 ഫോണിലുണ്ട്.
5. റെഡ്‌മി നോട്ട് 15 (Xiaomi Redmi Note 15)
ഷവോമിയുടെ റെഡ്‌മി നോട്ട് 15 സ്‌മാര്‍ട്ട്‌ഫോണ്‍ സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്‌സെറ്റില്‍ 8 ജിബി റാം സംയോജനത്തോടെ വരുന്നതാണ്. 108 എംപി + 8 എംപി റിയര്‍ ക്യാമറ, 20 എംപി ഫ്രണ്ട് ക്യാമറ, 45 വാട്‌സ് ടര്‍ബോ ചാര്‍ജിംഗ് സഹിതം 5520 എംഎഎച്ച് ബാറ്ററി, 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ എന്നിവ ഷവോമിയുടെ റെഡ്‌മി നോട്ട് 15 മൊബൈല്‍ ഫോണിലുണ്ട്.

