ലോഞ്ചിന് ദിനങ്ങള്‍ മാത്രം; റിയല്‍മി 16 പ്രോ സീരീസ് വില വിവരം ലീക്കായി

Published : Jan 02, 2026, 01:29 PM IST
Realme 16 Pro series

Synopsis

റിയല്‍മി 16 പ്രോ 5ജി, റിയല്‍മി 16 പ്രോ+ 5ജി എന്നീ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഉള്‍പ്പെടുന്ന റിയല്‍മി 16 പ്രോ സീരീസ് ജനുവരി ആറാം തീയതി ഇന്ത്യയില്‍ പുറത്തിറങ്ങും. ലോഞ്ചിന് മുമ്പ് ഇവയുടെ വില പുറത്തായി. 

ദില്ലി: റിയല്‍മി 16 പ്രോ സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ 2026 ജനുവരി ആദ്യം ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. റിയല്‍മി 16 പ്രോ 5ജി, റിയല്‍മി 16 പ്രോ+ 5ജി എന്നീ മൊബൈലുകളാണ് ഈ ശ്രേണിയില്‍ വരുന്നത്. ഇന്ത്യന്‍ ലോഞ്ചിന് മുമ്പ് ഈ മിഡ്‌-റേഞ്ച് ഫോണുകളുടെ വില ഓണ്‍ലൈനില്‍ ലീക്കായി. എന്നാല്‍ ഈ വിലകള്‍ ഒന്നും മൊബൈല്‍ നിര്‍മ്മാതാക്കളായ റിയല്‍മി സ്ഥിരീകരിച്ചിട്ടില്ല. റിയല്‍മി 16 പ്രോ സീരീസിന്‍റെ സ്റ്റോറേജ് വേരിയന്‍റുകള്‍, കളര്‍ ഓപ്ഷനുകള്‍ എന്നിവയും പുറത്തുവന്ന വിവരങ്ങളിലുണ്ട്.

റിയല്‍മി 16 പ്രോ 5ജി വില സാധ്യത

ടെക് ബ്ലോഗറായ പരാസ് ഗുഗ്‌ലാനിയാണ് റിയല്‍മി 16 പ്രോ 5ജി പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വില അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. റിയല്‍മി 16 പ്രോ 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയിന്‍റിന് 31,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 33,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ടോപ് വേരിയന്‍റിന് 36,999 രൂപയുമായിരിക്കും വിലയെന്നും പറയപ്പെടുന്നു.

റിയല്‍മി 16 പ്രോ+ 5ജി വില സാധ്യത

അതേസമയം, റിയല്‍മി 16 പ്രോ+ 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ വില ആരംഭിക്കുക 39,999 രൂപയിലാണ് എന്നാണ് പരാസ് ഗുഗ്‌ലാനി അവകാശപ്പെടുന്നത്. 8 ജിബി റാം + 128 സ്റ്റോറേജ് മോഡലിന്‍റെ വിലയാണിത്. 8 ജിബി റാം + 256 ജിബി വേരിയന്‍റിന് പ്രതീക്ഷിക്കുന്ന വില 41,999 രൂപയും 12 ജിബി റാം 256 ജിബി സ്റ്റോറേജ് ടോപ് വേരിയന്‍റ് മോഡല്‍ ഫോണിന് 44,999 രൂപയുമാണ്. ഓണ്‍ലൈന്‍ വില്‍പ്പയുടെ ആരംഭഘട്ടത്തില്‍ റിയല്‍മി 16 പ്രോ മോഡലുകള്‍ക്ക് പ്രത്യേക ഓഫര്‍ ലഭിക്കുമെന്നും പറയപ്പെടുന്നു.

റിയല്‍മി 16 പ്രോ സീരീസ് ജനുവരി ആറിനാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. റിയല്‍മി ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്‌കാര്‍ട്ടും വഴിയായിരിക്കും റിയല്‍മി 16 പ്രോ 5ജി, റിയല്‍മി 16 പ്രോ+ 5ജി എന്നീ ഫോണുകളുടെ വില്‍പ്പന. ‘അര്‍ബന്‍ വൈല്‍ഡ്’ എന്ന പുത്തന്‍ ഡിസൈന്‍ ചാരുതയില്‍ അവതരിപ്പിക്കുന്ന ഈ ഫോണുകള്‍ മാസ്റ്റര്‍ ഗോള്‍ഡ്, മാസ്റ്റര്‍ ഗ്രേ നിറങ്ങളിലായിരിക്കും വിപണിയില്‍ ലഭ്യമാവുക. റിയല്‍മി 16 പ്രോ 5ജിയും റിയല്‍മി 16 പ്രോ+ 5ജിയും 7,000 എംഎഎച്ച് കരുത്തിലുള്ള ടൈറ്റന്‍ ബാറ്ററി കരുത്ത് പകരുന്നവയായിരിക്കും എന്ന് ഉറപ്പായിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഐഫോണ്‍ 11 പ്രോയെ വിന്‍റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍, എന്താണ് അര്‍ഥമാക്കുന്നത്?
ഏത് ഐഫോണ്‍ വാങ്ങിയാലും വമ്പന്‍ ഓഫര്‍; അറിയാം ആപ്പിള്‍ ഡേയ്‌സ് സെയില്‍ ഡീലുകള്‍