മുട്ടാന്‍ എതിരാളികളെ വെല്ലുവിളിച്ച് റിയല്‍മി; 10001 എംഎഎച്ച് ബാറ്ററി ഫോണിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചു

Published : Jan 20, 2026, 02:11 PM IST
Realme P4 Power

Synopsis

രാജ്യത്ത് ലഭ്യമായ ഏറ്റവും കരുത്തുറ്റ ഫോണ്‍ ബാറ്ററി, 10001 എംഎഎച്ചുമായി റിയല്‍മി പി4 പവര്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ജനുവരി 29ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഇന്ത്യയില്‍ പുറത്തിറക്കും

ദില്ലി: 10,001 എംഎഎച്ച് ബാറ്ററി കരുത്തുള്ള റിയല്‍മി പി4 പവര്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു. റിയല്‍മി പി4 പവര്‍ ജനുവരി 29ന് ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12 മണിക്ക് അവതരിപ്പിക്കും. മീഡിയടെക് ഡൈമന്‍സിറ്റി 7400 പ്രോസസറും എഐ ഫീച്ചറുകളും സഹിതം വരുന്ന റിയല്‍മി പി4 പവര്‍ ഹാന്‍ഡ്‌സെറ്റ് ഒറ്റ ചാര്‍ജില്‍ ഒന്നര ദിവസം ഉപയോഗിക്കാനാകുമെന്നും 31 ദിവസത്തിലധികം സ്റ്റാന്‍ഡ്‌ബൈ നല്‍കുമെന്നും റിയല്‍മി അവകാശപ്പെട്ടു. പതിനായിരം എംഎഎച്ച് കരുത്തിലുള്ള ഇന്ത്യയിലെ ആദ്യ സ്‌മാര്‍ട്ട്‌ഫോണാണ് റിയല്‍മി പി4 പവര്‍.

റിയല്‍മി പി4 പവര്‍: സവിശേഷതകള്‍ വിശദമായി

മികച്ച ഗെയിമിംഗ് പ്രകടനവും കൃത്യതയാര്‍ന്ന ഫ്രെയിം റേറ്റും താപം നിയന്ത്രിക്കാനുള്ള സംവിധാനവും റിയല്‍മി പി4 പവര്‍ നല്‍കുമെന്നാണ് റിയല്‍മി അധികൃതരുടെ വാക്കുകള്‍. ജനുവരി 29ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന റിയല്‍മി പി4 പവര്‍ ഫോണ്‍ റിയല്‍മി ഇ-സ്റ്റോര്‍, ഫ്ലിപ്‌കാര്‍ട്ട് എന്നിവ വഴി വാങ്ങാം. ട്രാന്‍സ്‌സില്‍വര്‍, ട്രാന്‍സ്‌ഓറഞ്ച്, ട്രാന്‍സ്‌ബ്ലൂ എന്നീ നിങ്ങളിലാണ് റിയല്‍മി പി4 പവര്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനാവുക.

ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യക്ഷമായ മൈക്രോസൈറ്റില്‍ പറയുന്ന വിവരങ്ങള്‍ പ്രകാരം റിയല്‍മി പി4 പവര്‍ 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും, 1.5കെ റെസലൂഷനും, 6500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്‌പ്ലെ സഹിതമുള്ള സ്‌മാര്‍ട്ട്‌ഫോണായിരിക്കും. എച്ച്‌ഡിആര്‍10+, നെറ്റ്‌ഫ്ലിക്‌സ് എച്ച്‌ഡിആര്‍ വ്യൂവിംഗ് എന്നിവ സാധ്യമാകുന്ന സ്ക്രീനാണിത്. ഡൈപ്പര്‍‌വിഷന്‍+ എഐ ചിപ്പ്, 50-മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്880 സെന്‍സര്‍, ഒരു വൈഡ്-ആംഗിള്‍ ക്യാമറ എന്നിവയും റിയല്‍മി പി4 പവര്‍ ഫോണിലുണ്ടാകും. 10,001 എംഎഎച്ച് ബാറ്ററിക്കൊപ്പം 80 വാട്‌സ് വയേര്‍ഡ്, 27 വാട്‌സ് റിവേഴ്‌സ് ചാര്‍ജിംഗ് റിയല്‍മി നല്‍കും. 219 ഗ്രാമായിരിക്കും റിയല്‍മി പി4 പവറിന്‍റെ ഭാരം.

റിയല്‍മി പി4 പവര്‍: എഐ ഫീച്ചറുകള്‍

ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള റിയല്‍മി യുഐ 7.0 ഇന്‍റര്‍ഫേസിലായിരിക്കും റിയല്‍മി പി4 പവര്‍ ഫോണിന്‍റെ പ്രവര്‍ത്തനം. ഈ 5ജി ഫോണിന് മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. എഐ വൈറ്റ് മീസ എഐ സ്റ്റൈല്‍ മീ, എഐ സ്‌മാര്‍ട്ട് റിപ്ലൈ പോലുള്ള സവിശേഷതകളും റിയല്‍മി പി4 പവര്‍ നല്‍കും.

 

PREV
Read more Articles on
click me!

Recommended Stories

ഇതും പൊല്ലാപ്പാകുമോ? ഐഫോണ്‍ 18 പ്രോ മോഡലുകളുടെ സവിശേഷതകള്‍ ലീക്കാക്കി യൂട്യൂബര്‍ ജോണ്‍ പ്രോസ്സര്‍
കാത്തിരിപ്പ് ഉടന്‍ അവസാനിക്കും; റെഡ്‌മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യന്‍ ലോഞ്ച് തീയതി ലീക്കായി