കാത്തിരിപ്പ് ഉടന്‍ അവസാനിക്കും; റെഡ്‌മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യന്‍ ലോഞ്ച് തീയതി ലീക്കായി

Published : Jan 19, 2026, 10:27 AM IST
Redmi Note 15

Synopsis

റെഡ്‌മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യയില്‍ ജനുവരി 27ന് ലോഞ്ച് ചെയ്യുമെന്ന് എക്‌സില്‍ ഒരു ടിപ്‌സ്റ്റര്‍ അവകാശപ്പെട്ടു, ഇക്കാര്യം ഷവോമി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. 

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി അവരുടെ റെഡ്‌മി നോട്ട് 15 സീരീസ് യൂറോപ്പ് അടക്കമുള്ള ചില ആഗോള വിപണികളില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ റെഡ്‌മി നോട്ട് 15 പ്രോ സീരീസ് ഇതുവരെ ഇന്ത്യയില്‍ ലഭ്യമായിട്ടില്ല. എന്നായിരിക്കും റെഡ്‌മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തുക? ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം 2026 ജനുവരി മാസം അവസാനം റെഡ്‌മി നോട്ട് 15 പ്രോ സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. റെഡ്‌മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യയില്‍ ജനുവരി 27ന് ലോഞ്ച് ചെയ്യുമെന്ന് എക്‌സില്‍ ഒരു ടിപ്‌സ്റ്റര്‍ അവകാശപ്പെട്ടു. റെഡ്‌മി നോട്ട് 15 പ്രോ, റെഡ്‌മി നോട്ട് 15 പ്രോ+ എന്നിവയാണ് ഈ സ്‌മാര്‍ട്ട്‌ഫോണ്‍ പരമ്പരയിലുള്ളത്.

റെഡ്‌മി നോട്ട് 15 പ്രോ: എന്തൊക്കെ പ്രതീക്ഷിക്കാം? 

ഷവോമിയുടെ വരാനിരിക്കുന്ന റെഡ്‌മി നോട്ട് 15 പ്രോയില്‍ മീഡിയടെക് ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാമായിരിക്കും അടിസ്ഥാന വേരിയന്‍റിനുണ്ടാവുക. 6.83 ഇഞ്ച് വലിപ്പവും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും വരുന്ന അമോലെഡ് ഡിസ്‌പ്ലെയ്‌ക്ക് ബെസ്സലുകള്‍ കുറവായിരിക്കും. 50എംപി വൈഡ് ആംഗിള്‍ പ്രധാന ക്യാമറ, 8എംപി അള്‍ട്രാ-വൈഡ് ക്യാമറ, എല്‍ഇഡി ഫ്ലാഷ്, 30 എഫ്‌പിഎസില്‍ 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് ക്യാമറ വിഭാഗത്തില്‍ പുറത്തുവന്ന പ്രത്യേകതകള്‍. 45 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 7000 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കുന്നു. 5ജി പിന്തുണയിലുള്ള റെഡ്‌മി നോട്ട് 15 പ്രോയുടെ വില എത്രയാകുമെന്ന് വ്യക്തമല്ല. റെഡ്‌മി നോട്ട് 15 പ്രോ+ ഫോണിന്‍റെ വിലയും അറിവാകുന്നതേയുള്ളൂ.

അടുത്തിടെയെത്തിയ റെഡ്‌മി നോട്ട് 15 5ജി

അടുത്തിടെ റെഡ്‌മി നോട്ട് 15 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നു. 3,200 നിറ്റ്‌സും 120 ഹെര്‍ട്‌സും സവിശേഷതകളുള്ള 6.77 ഇഞ്ച് കര്‍വ്‌ഡ് അമോലെഡ് ഡിസ്‌പ്ലെ, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്പ്‌സെറ്റ്, യുഎഫ്‌എസ് 2.2 സ്റ്റോറേജ്, 108-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 8എംപി അള്‍ട്രാവൈഡ് ക്യാമറ, 30 ഫ്രെയിം പെര്‍ സെക്കന്‍ഡില്‍ 4കെ റെക്കോര്‍ഡിംഗ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 20-മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 5,520 എംഎഎച്ച് ബാറ്ററി, 45വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് റെഡ്‌മി നോട്ട് 15 5ജിയുടെ പ്രധാന ഫീച്ചറുകള്‍. റെഡ്‌മി നോട്ട് 15-ന്‍റെ 8 ജിബി/128 ജിബി വേരിയന്‍റിന് 22,999 രൂപയും 8 ജിബി/256 ജിബി മോഡലിന് 24,999 രൂപയുമാണ് വില.

PREV
Read more Articles on
click me!

Recommended Stories

വാഷിംഗ് മെഷീനുകള്‍ക്കും ടിവികള്‍ക്കും വമ്പിച്ച ഓഫര്‍; വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് തോംസണ്‍
ഇരട്ട സ്‌ക്രീനുമായി ഒരു ഇന്ത്യന്‍ സ്‌മാര്‍ട്ട്‌ഫോണ്‍; ലാവ ബ്ലേസ് ഡ്യുവോ 3 ലോഞ്ച് തീയതിയായി