ഈ നീക്കം കൊള്ളുക ട്രംപിനും; സാംസങ് ഏറ്റവും സ്ലിം ആയ ഗാലക്സി എസ്25 എഡ്ജിന്‍റെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങി

Published : May 24, 2025, 01:59 PM ISTUpdated : May 24, 2025, 02:04 PM IST
ഈ നീക്കം കൊള്ളുക ട്രംപിനും; സാംസങ് ഏറ്റവും സ്ലിം ആയ ഗാലക്സി എസ്25 എഡ്ജിന്‍റെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങി

Synopsis

ഇന്ത്യയിലടക്കം നിർമ്മിച്ച ഐഫോണുകള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്‌താല്‍ 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപിന്‍റെ ഭീഷണി വന്ന അതേസമയത്താണ് സാംസങ് ഈ അറിയിപ്പ് പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്

ദില്ലി: സാംസങ് കമ്പനി അവരുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഗാലക്സി എസ്25 എഡ്‌ജിന്‍റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു. നോയിഡയിലെ സാംസങ് ഫാക്ടറിയിലാണ് ഈ ഫോണിന്‍റെ നിര്‍മ്മാണം നടക്കുന്നത്. ഇന്ത്യയിലടക്കം നിർമ്മിച്ച ഐഫോണുകള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്‌താല്‍ 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി വന്ന അതേസമയത്താണ് സാംസങ് ഈ അറിയിപ്പ് പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്. മെയ് 13ന് ഇന്ത്യയിലടക്കം ആഗോള വിപണിയില്‍ സാംസങ് അവതരിപ്പിച്ച ഫോണ്‍ മോഡലാണാണ് ഗാലക്സി എസ്25 എഡ്‌ജ്. നേര്‍ത്തതും ഭാരം കുറഞ്ഞതുമായ ഡിസൈനെങ്കിലും കരുത്തിലും പ്രകടനത്തിലും യാതൊരു കുറവുകളുമില്ലാത്ത ഫോണാണിത് എന്നാണ് സാംസങിന്‍റെ അവകാശവാദം. 

2024ല്‍ രാജ്യത്ത് നിര്‍മ്മിച്ച 94 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളുടേതായിരുന്നു.
നിലവില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് സാംസങ്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 17 ശതമാനം വിഹിതം സാംസങിന് ലഭിച്ചു. വൈവിധ്യമാര്‍ന്ന ഫോണുകളുടെ നീണ്ട നിരയാണ് സാംസങിന് ഇതിന് കരുത്തായത്. പ്രധാനമായും, ഗാലക്സി എസ്25 അള്‍ട്ര ഫ്ലാഗ്ഷിപ്പിന്‍റെ വരവ് രാജ്യത്ത് സാംസങ് സ്മാര്‍ട്ട്‌ഫോണുകളുടെ എക്കാലത്തെയും വലിയ വില്‍പനയ്ക്ക് കാരണമായി. 

സാംസങ് ഗാലക്സി എസ്25 എഡ്ജ് സ്പെസിഫിക്കേഷനുകള്‍ 

സാംസങിന്‍റെ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതുമായ സ്മാർട്ട്‌ഫോണാണ് ഗാലക്സി എസ്25 എഡ്ജ്. 5.8 എംഎം മാത്രം കട്ടിയുള്ള ഈ ഫോണിന്‍റെ ഭാരം 163 ഗ്രാമാണ്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ കരുത്ത്, ഒപ്റ്റിക്കല്‍ സൂം സഹിതം 200 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ്, 12 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ക്യാമറ ഫീച്ചറുകളായി വരുന്നത്. 12 ജിബി റാം കണക്കില്‍ വരുന്ന ഗാലക്സി എസ്25 എഡ്ജിന് 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളുണ്ട്. 3900 എംഎഎച്ചിന്‍റെ ഫാസ്റ്റ് വയേര്‍ഡ്, വയര്‍ലസ് ചാര്‍ജിംഗ് ഈ ഫോണ്‍ നല്‍കുന്നു. 30 മിനിറ്റ് കൊണ്ട് 55 ശതമാനം ചാര്‍ജ് ചെയ്യാനാവുന്ന 25 വാട്സ് അഡാപ്റ്ററാണ് ഫോണിനുള്ളത്. 5ജി, എല്‍ടിഇ, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, വണ്‍ യുഐ7 ആന്‍ഡ്രോയ്‌ഡ് 15, ഐപി68 റേറ്റിംഗ്, 

ഗാലക്സി എഐ ഫീച്ചറുകള്‍ സഹിതമാണ് സാംസങ് ഗാലക്സി എസ്25 എഡ്‌ജ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ക്യാമറയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന മള്‍ട്ടിമോഡല്‍ എഐയാണ് സാംസങ് ഗാലക്സി എസ്25 എഡ്‌ജിന്‍റെ മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍. ഇന്ത്യയില്‍ ഇതിന്‍റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1,09,999 രൂപയും, 12 ജിബി 512 ജിബി വേരിയന്‍റിന് 1,21,999 രൂപയുമാണ് വില. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി