ആപ്പിളിനെ കോപ്പിയടിച്ച് സാംസങ്; ഗാലക്‌സി എസ്26 പ്ലസ് സ്‌മാര്‍ട്ട്‌ഫോണിന് ഓറഞ്ച് നിറം, ഡിസൈന്‍ ലീക്കായി

Published : Nov 11, 2025, 11:18 AM IST
iphone 17 pro

Synopsis

ഗാലക്‌സി എസ്26 പ്ലസ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഡിസൈന്‍ റെന്‍ഡര്‍ ഓണ്‍ലൈനില്‍ പുറത്തുവന്നു. ഐഫോണ്‍ 17 പ്രോ മോഡലുകളിലെ പുത്തന്‍ ഓറ‍ഞ്ച് നിറം സാംസങ് ഫോണിലേക്കും വരുന്നതായി റെന്‍ഡര്‍ സൂചനകള്‍. 

സോള്‍: ആപ്പിള്‍ 2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 പ്രോ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ പുറത്തിറക്കിയപ്പോള്‍ 'കോസ്‌മിക് ഓറഞ്ച്' എന്ന പുത്തന്‍ കളര്‍ വേരിയന്‍റ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ആപ്പിളിന്‍റെ അതേ പാത പിടിച്ച് സാംസങ് വരാനിരിക്കുന്ന ഗാലക്‌സി എസ്26 സീരീസില്‍ ഓറഞ്ച് കളര്‍ ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് റെന്‍ഡര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ 17 പ്രോ മോഡലുകള്‍ക്ക് ഏതാണ്ട് സമാനമായ ഓറഞ്ച് നിറത്തിലുള്ള ഗാലക്‌സി എസ്26 പ്ലസ് ഫോണിന്‍റെ ഫോട്ടോ ഓണ്‍ലൈനില്‍ ലീക്കായി. സാംസങ് ഗാലക്‌സി എസ്26 പ്ലസിന്‍റെ പുത്തന്‍ നിറം മാത്രമല്ല, ഒഴിക്കുള്ള ഡിസൈനും ഈ സിഎഡി-റെന്‍ഡര്‍ ചിത്രം വ്യക്തമാക്കുന്നു. ഇതുകൂടാതെ ഗാലക്‌സി എസ്26 പ്ലസ് ഡിസ്‌പ്ലെ, ചിപ്, ക്യാമറ തുടങ്ങിയ മറ്റനേകം സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്.

ഗാലക്‌സി എസ്25 പ്ലസ് ചിത്രം പുറത്ത്

സാംസങ് ഗാലക്‌സി എസ്26 പ്ലസിന്‍റെ ലീക്കായ ചിത്രം ആന്‍ഡ്രോയ്‌ഡ് ഹെഡ്‌ലൈന്‍സും ടിപ്‌സ്റ്റര്‍ ഓണ്‍ലീക്‌സും പങ്കുവെച്ചു. ഗാലക്‌സി എസ്26 പ്ലസ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഫ്രണ്ട്, റിയര്‍ ഭാഗങ്ങള്‍ ഈ ഫോട്ടോയില്‍ കാണാം. ഗാലക്‌സി എസ്25 എഡ്‌ജിലും ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 7-നിലും കാണുന്ന ഏതാണ്ട് അതേ റിയര്‍ പാനല്‍ ലുക്കാണ് ഗാലക്‌സി എസ്26 പ്ലസ് സ്‌മാര്‍ട്ട്‌ഫോണിന്‍റെതായി പുറത്തുവന്ന റെന്‍ഡര്‍ ഫോട്ടോയിലുമുള്ളത്. ഇരട്ട ലെയറുള്ള ക്യാമറ ഐസ്‌ലന്‍ഡും താഴേക്ക് വരിപോലെ അടുക്കിവച്ചിരിക്കുന്ന ക്യാമറകളും അതേ പടി ഇതിലും കാണാം.

ഗാലക്‌സി എസ്25 പ്ലസ് ഡിസൈന്‍, ഡിസ്‌പ്ലെ, ചിപ്, ക്യാമറ

അതേസമയം, ഗാലക്‌സി എസ്25 പ്ലസ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലില്‍ കാണുന്ന അതേ ഫ്രണ്ട് ഡിസൈനാണ് ഗാലക്‌സി എസ്26 പ്ലസിനും വരികയെന്നാണ് റെന്‍ഡര്‍ ചിത്രം നല്‍കുന്ന സൂചന. 6.7 ഇഞ്ച് ഡിസ്‌പ്ലെയോടെയാണ് ഗാലക്‌സി എസ്26 പ്ലസ് വരികയെന്നാണ് ലീക്കുകള്‍ പറയുന്നതെങ്കിലും ബെസ്സല്‍സിന്‍റെ വലിപ്പം കുറയ്‌ക്കാന്‍ സാധ്യതയുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന ക്വാഡ് എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലെയായിരിക്കും ഗാലക്‌സി എസ്26 പ്ലസ് ഫോണിലുണ്ടാവുക. സ്‌നാപ്‌ഡ്രാഗണിന്‍റെ ഏറ്റവും പുതിയ 8 എലൈറ്റ് ജെന്‍ 5 അല്ലെങ്കില്‍ എക്‌സിനോസ് 2600 ചിപ്‌സെറ്റിലായിരിക്കും ഗാലക്‌സി എസ്26 പ്ലസ് അവതരിപ്പിക്കപ്പെടുക. 50 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാവൈഡ് ക്യാമറ, 12 എംപി ടെലിഫോട്ടോ ലെന്‍സ് (3എക്‌സ് ഒപ്റ്റിക്കല്‍ സൂം) എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി എസ്26 പ്ലസിന്‍റെ റിയര്‍ ഭാഗത്ത് പ്രതീക്ഷിക്കുന്നത്. 4900 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എസ്26 പ്ലസ് ഫോണിനുണ്ടാവുക എന്നും പറയപ്പെടുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി