'ഇടിവെട്ട് ഇഷാൻ, ഇടറി ബുമ്ര, കാര്യവട്ടത്ത് റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യ

Published : Feb 01, 2026, 12:13 PM IST

കാര്യവട്ടം ടി20യിൽ ന്യൂസിലൻഡിനെതിരെ റെക്കോർഡുകളുടെ പെരുമഴ തീർത്ത് ഇന്ത്യ. ഒരു ദ്വിരാഷ്ട്ര പരമ്പരയിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന ലോകറെക്കോർഡ് ഇന്ത്യ സ്വന്തമാക്കി.

PREV
18
സിക്സർ പൂരം, റെക്കോര്‍ഡ്

ഒരു ദ്വിരാഷ്ട്ര പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (69 എണ്ണം) നേടുന്ന ടീമെന്ന ലോകറെക്കോർഡ് ഇന്ത്യ ന്യൂസിലന്‍ഡിനെിരെ സ്വന്തമാക്കി. ഇംഗ്ലണ്ടിന്‍റെ(64) റെക്കോർഡാണ് തകർന്നത്. ഇന്ത്യൻ ഇന്നിംഗ്സില്‍ പിറന്നത് 23 സിസ്കുകളായിരുന്നു. ടി20 ക്രിക്കറ്റില്‍ ഒരിന്നിംഗ്സില്‍ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന ഇന്ത്യയുടെ തന്നെ റെക്കോര്‍ഡിനൊപ്പവും ഇന്നലെ കാര്യവട്ടം ടി20 എത്തി. 2024ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു ഇതിന് മുമ്പ് ഇന്ത്യ ഒരിന്നിംഗ്സില്‍ 23 സിക്സുകള്‍ പറത്തിയത്.

28
റണ്‍വേട്ട

ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ ടി20 ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ ഉയർന്ന സ്കോറാണ് കാര്യവട്ടത്ത് പിറന്നത് (271/5). ഇതോടെ ടി20 ക്രിക്കറ്റില്‍ നാല് തവണ 250ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ടീമായി ഇന്ത്യ. സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ 2024ൽ ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നേടിയ 297-6 ആണ് ടി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 2024ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 283-1 ആണ് ഉയര്‍ന്ന രണ്ടാമത്തെ ടീം സ്കോര്‍.

38
കാര്യവട്ടത്തെ റണ്‍മല

ഒരു ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന രണ്ടാമത്തെ ടി20 മത്സരമെന്ന റെക്കോര്‍ഡും കാര്യവട്ടം ടി20ക്ക് സ്വന്തമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 271 റണ്‍സും രണ്ടാനത് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 225 റൺസും അടിച്ചതോടെ 496 റണ്‍സാണ് കാര്യവട്ടത്ത് പിറന്നത്. ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരത്തില്‍ 517 റൺസ് പിറന്നതാണ് ടി20 ചരിത്രത്തിലെ ഏറ്റവും റണ്‍സ് പിറന്ന മത്സരം.

48
സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട്

കാര്യവട്ടത്ത് മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നേടിയ 137 റണ്‍സ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മൂന്നാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. ന്യൂസിലന്‍ഡിനെതിരെ ഏതൊരു വിക്കറ്റിലും നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടുമാണിത്.

58
സൂര്യക്കും റെക്കോര്‍ഡ്

കരിയറില്‍ ആറാം തവണ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റൻ സൂര്യുമാര്‍ യാദവ് ഏറ്റവും കൂടുതല്‍ തവണ പരമ്പരയുടെ താരമാകുന്ന കളിക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 7 തവണ പരമ്പരയുടെ താരമായിട്ടുള്ള കോലി മാത്രമാണ് ഇനി സൂര്യക്ക് മുന്നിലുള്ളത്. ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിട്ട സൂര്യ ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായി. 1822 പന്തിലാണ് സൂര്യ 3000 പിന്നിട്ടത്. 1947 പന്തില്‍ 3000 തികച്ച യുഎഇ താരം മുഹമ്മദ് വസീമിനെയാണ് സൂര്യ പിന്നിലാക്കിയത്.

68
5 വിക്കറ്റ് എറിഞ്ഞിട്ടിട്ടും ധാരാളിയായി അർഷ്ദീപ്

ബൗളിംഗിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗ് (5/51) ശ്രദ്ധേയനായെങ്കിലും, ടി20 ചരിത്രത്തിലെ ഏറ്റവും 'കൂടുതല്‍ റണ്‍സ് വഴങ്ങിയ' അഞ്ച് വിക്കറ്റ് പ്രകടനം എന്ന നാണക്കേട് അര്‍ഷ്ദീപിന്‍റെ പേരിലായി. പവര്‍ പ്ലേയിലെ ആദ്യ രണ്ടോവറുളില്‍ 40 റണ്‍സ് വഴങ്ങിയതാണ് അര്‍ഷ്ദീപിന് തിരിച്ചടിയായത്.

78
നാണംകെട്ട് ബുമ്ര

ട20 കരിയറിലെ ഏറ്റവും മോശം ബൗളിംഗാണ് ബുമ്ര ഇന്നലെ കാര്യവട്ടത്ത് കാഴ്ചവെച്ചത്. 4 ഓവറില്‍ 58 റണ്‍സ് വഴങ്ങിയെങ്കിലും ബുമ്രക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല. 2022ല്‍ ഓസ്ട്രേലിയക്കെതിരെ നാലോവറില്‍ 50 റണ്‍സ് വഴങ്ങി വിക്കറ്റെടുക്കാതിരുന്നതായിരുന്നു ഇതിന് മുമ്പത്തെ ബുമ്രയുടെ മോശം ബൗളിംഗ് പ്രകടനം. 14ാം ഓവര്‍ എറിയാനെത്തിയ ബുമ്ര 22 റണ്‍സാണ് വഴങ്ങിയത്. ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ബുമ്ര ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതും ഈ ഈ മത്സരത്തിലാണ്.

88
തിരിച്ചടി ഫിന്‍ അലനിലൂടെ

ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനായി ഫിന്‍ അലന്‍ തകര്‍ത്തടിച്ചതോടെ 3.1 ഓവറില്‍ കിവീസ് 50 കടന്നു. ഇന്ത്യക്കെതിരെ ടി20 ക്രിക്കറ്റില്‍ ഒരു ടീ നേടുന്ന അതിവേഗ ഫിഫ്റ്റിയാണിത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories