പലർക്കും ചക്കപ്പഴം കഴിക്കാൻ വലിയ ഇഷ്ടമുണ്ടാകില്ല. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ ആരും ഒഴിവാക്കില്ല. ചക്കപ്പഴത്തിൽ ക്യാൻസറിനെ തടയുന്ന പ്രത്യേക പോഷകങ്ങളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്.
25
മാമ്പഴം
മാമ്പഴം രുചിയിൽ മാത്രമല്ല, ആരോഗ്യത്തിനും കേമനാണ്. മാമ്പഴത്തിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങൾക്ക് നാശം സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.
35
ഞാവൽപ്പഴം
ഞാവൽപ്പഴത്തിൽ ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇതിന് ആന്റി-പ്രൊലിഫെറേറ്റീവ് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിൽ ക്യാൻസർ കോശങ്ങൾ അസാധാരണമായി വളരുന്നതും പടരുന്നതും തടയുന്നു.
നെല്ലിക്ക ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ഇതിൽ വിറ്റാമിൻ സിയും ശക്തമായ ആന്റിഓക്സിഡന്റുകളും ഉണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ക്യാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
55
ഈന്തപ്പഴം
ഈന്തപ്പഴം ക്യാൻസർ പ്രതിരോധത്തിന് മികച്ചതാണ്. ഇതിലടങ്ങിയ പ്രത്യേക സംയുക്തങ്ങൾ ശരീരത്തിലെ ഹാനികരമായ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്നു.