ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

Published : Jan 27, 2026, 04:26 PM IST

ഈന്തപ്പഴത്തിൽ ധാരാളം പോഷകങ്ങളുണ്ട്. വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഈന്തപ്പഴം. ഇതിലെ സ്വാഭാവിക മധുരം ശരീരത്തിന് ഊർജ്ജം നൽകുന്നു.

PREV
110
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

210
എല്ലുകളെ ബലപ്പെടുത്തുന്നു

എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ പാൽ നല്ലൊരു പാനീയമാണ്. എല്ലുകളെ ബലപ്പെടുത്തുന്ന കാൽസ്യം ഇതിലുണ്ട്. ഈന്തപ്പഴത്തിൽ ഫോസ്ഫറസും മഗ്നീഷ്യവുമുണ്ട്. ഇത് പാലിൽ ചേർക്കുമ്പോൾ രുചിയും പോഷകങ്ങളും ലഭിക്കുന്നു. ഇത് എല്ലുകളെ ബലപ്പെടുത്തുന്നു.

310
ദഹനം

നാരുകളാല്‍ സമ്പന്നമായ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

410
ഊര്‍ജം

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.

510
നന്നായി ഉറങ്ങാൻ സഹായിക്കുന്നു

ഉറക്കമില്ലായ്മ പരിഹരിക്കാൻ പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

610
പേശികളുടെ വളർച്ചയ്ക്ക്

പേശികളുടെ വളർച്ചയാണ് ഈന്തപ്പഴം പാലിൽ ചേർക്കുന്നതിന്റെ മറ്റൊരു ഗുണം. പേശികളുടെ വളർച്ചയ്ക്ക്, വ്യായാമത്തിന് മുൻപോ വൈകുന്നേരമോ ഒരു ഗ്ലാസ് ഈന്തപ്പഴം ചേർത്ത പാൽ കുടിക്കുക.

710
വിളര്‍ച്ച

അയേണിന്‍റെ കലവറയാണ് ഈന്തപ്പഴം. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

810
തലച്ചോറിന്‍റെ ആരോഗ്യം

വിറ്റാമിന്‍ ബി6, മഗ്നീഷ്യം അടങ്ങിയ ഈന്തപ്പഴം തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

910
ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

1010
ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories