ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതേസമയം അമിതമായി ഡാർക്ക് ചോക്ലേറ്റ് കഴിക്കരുത്.
ഗ്രീൻ ടീയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിക്കുന്നു.
മുട്ടയിൽ കോളിൻ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. ദിവസവും മുട്ട കഴിക്കുന്നത് ശീലമാക്കൂ.
നട്സിൽ ആരോഗ്യകരമായ കൊഴുപ്പും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ബെറീസിൽ ധാരാളം ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടുകയും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
നല്ല കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Ameena Shirin