മുരിങ്ങയില സൂപ്പറാണ്, പതിവായി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

Published : May 21, 2026, 02:44 PM IST

നിരവധി ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളും അടങ്ങിയ ഇലവർ​ഗമാണ് മുരിങ്ങയില. പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിർണായക ധാതുക്കളാൽ സമ്പുഷ്ടമാണ് മു​രിങ്ങയില.

PREV
18
നിരവധി ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളും അടങ്ങിയ ഇലവർ​ഗമാണ് മുരിങ്ങയില

നിരവധി ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളും അടങ്ങിയ ഇലവർ​ഗമാണ് മുരിങ്ങയില. പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിർണായക ധാതുക്കളാൽ സമ്പുഷ്ടമാണ് മു​രിങ്ങയില. ആഴ്ചയിൽ രണ്ടോ മൂന്നോ ​ദിവസം മുരിങ്ങയില കഴിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

28
മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുക ചെയ്യുന്നു

മുരിങ്ങ ഇലകളിൽ ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ നിരവധി ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുകയും വിട്ടുമാറാത്ത അവസ്ഥകളുടെ മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

38
ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് ഗുണം ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

ഇരുമ്പ്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, റൈബോഫ്ലേവിൻ, വിറ്റാമിൻ എ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയിൽ ഐസോത്തിയോസയനേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുമെന്നും ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് ഗുണം ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

48
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ​സഹായിക്കും

കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും മുരിങ്ങ സഹായിച്ചേക്കാം. മുരിങ്ങയിൽ നാരുകളും ഫൈറ്റോസ്റ്റെറോളുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിലെ കൊളസ്ട്രോളുമായി ബന്ധിപ്പിക്കുകയും അത് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മൊത്തത്തിലുള്ള ലിപിഡ്, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ​സഹായിക്കും.

58
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

മുരിങ്ങയില രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. ‌അതൊടൊപ്പം ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും മുരിങ്ങയില ഏറെ ഫലപ്രദമാണ്. ഐസോത്തിയോസയനേറ്റുകളും ക്ലോറോജെനിക് ആസിഡും പോലുള്ള സസ്യ സംയുക്തങ്ങൾ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാൻ സഹായിക്കുന്നു.

68
ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും മുരിങ്ങയില ഏറെ ഫലപ്രദമാണ്

മുരിങ്ങയില രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. ‌അതൊടൊപ്പം ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും മുരിങ്ങയില ഏറെ ഫലപ്രദമാണ്. ഐസോത്തിയോസയനേറ്റുകളും ക്ലോറോജെനിക് ആസിഡും പോലുള്ള സസ്യ സംയുക്തങ്ങൾ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാൻ സഹായിക്കുന്നു.

78
മുരിങ്ങ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

മുരിങ്ങയില ആന്റിഓക്‌സിഡന്റുകൾ ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും മുറിവുകൾ വളരെ പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുകയും ചെയ്യും. മുരിങ്ങ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, സെബം ഉത്പാദനം സന്തുലിതമാക്കുന്നതിനും മുഖക്കുരു അല്ലെങ്കിൽ എക്സിമ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായകമാണ്.

88
മുരിങ്ങ ഇല ദഹന പ്രശ്നങ്ങൾ അകറ്റുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

മുരിങ്ങ ഇല ദഹന പ്രശ്നങ്ങൾക്ക് സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാരണം അവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ മുരിങ്ങയില മലബന്ധം, വയറു വീർക്കൽ എന്നിവ ഒഴിവാക്കുന്നു. ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും പ്രകൃതിദത്ത പ്രീബയോട്ടിക്സും അടങ്ങിയിട്ടുണ്ട്.

Read more Photos on
click me!

Recommended Stories