നിരവധി ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് ചിക്കു. ഇത് ജ്യൂസടിച്ചും അല്ലാതെയും കഴിക്കാൻ സാധിക്കും. പ്രമേഹ രോഗികൾക്ക് ചിക്കു കഴിക്കാൻ കഴിയും. എന്നാൽ എല്ലാ ദിവസവും കഴിക്കുന്നത് നല്ലതല്ല. ചിക്കുവിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചിക്കുവിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നല്ല ദഹനം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും ചെറിയ അളവിൽ ചിക്കു കഴിക്കാവുന്നതാണ്.
25
ആന്റിഓക്‌സിഡന്റുകൾ
ചിക്കുവിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കുകയും വീക്കം ഉണ്ടാവുന്നതിനെ തടയുകയും ചെയ്യുന്നു.
35
രോഗ പ്രതിരോധശേഷി കൂട്ടുന്നു
ചിക്കുവിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
ചിക്കുവിൽ ധാരാളം കാൽസ്യവും, ഫോസ്ഫറസും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു. കൂടാതെ അണുബാധകൾ ഉണ്ടാവുന്നതിനെ തടയാനും സഹായിക്കും.
55
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
ചിക്കുവിൽ വിറ്റാമിൻ ഇയും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.