ഉയർന്ന പോഷകസമൃദ്ധവും നാരുകളാൽ സമ്പുഷ്ടവുമായ ഒന്നാണ് ചിയ സീഡ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു.
ഉയർന്ന പോഷകസമൃദ്ധവും നാരുകളാൽ സമ്പുഷ്ടവുമായ ഒന്നാണ് ചിയ സീഡ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ലയിക്കുന്ന നാരുകളും ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡും (ALA) ധാരാളം അടങ്ങിയിട്ടുള്ള ചിയ സീഡ് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
വെറും വയറ്റിൽ ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. ചിയ സീഡ് പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും പതിവായി മലവിസർജ്ജനം നടത്താൻ സഹായിക്കുകയും ചെയ്യുന്നു.
37
അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സഹായിക്കും.
ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ നാരുകളുടെയും പ്രോട്ടീനുകളുടെയും അളവ് സഹായിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. ചിയ സീഡിൽ കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സഹായിക്കും.
തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു. ചിയ സീഡിലെ പ്രോട്ടീൻ (കെരാറ്റിൻ), ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ ആരോഗ്യകരമായ മുടി ഫോളിക്കിളുകളുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
57
അലർജി പ്രശ്നമുള്ളവർ ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം കിട്ടിയ ശേഷം മാത്രം എടുക്കുക
ചിയ സീഡ് 15 മുതൽ 30 മിനിറ്റ് നേരം വരെ വെള്ളത്തിൽ ഇട്ട് കുതിർത്ത ശേഷം കഴിക്കുന്നത് നല്ലതാണ്. ഒരു ജെൽ രൂപത്തിൽ ലഭിക്കണമെങ്കിൽ 2 മുതൽ 4 മണിക്കൂർ വരെ (ഒരു രാത്രി വരെ) കുതിർക്കാവുന്നതാണ്. ഇത് അലർജി പ്രശ്നമുള്ളവർ ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം കിട്ടിയ ശേഷം മാത്രം എടുക്കുക. അവ ദഹന അസ്വസ്ഥത ഉണ്ടാക്കുന്നില്ലെന്നും ഉറപ്പ് വരുത്തുക.
67
ഫൈബറിന്റെ അളവ് നിയന്ത്രിക്കുന്നവർ ചിയ സീഡ് അമിതമായി കഴിക്കരുത്
ചിയ സീഡിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും എല്ലാവർക്കും ഇത് കഴിക്കാൻ സാധിക്കില്ല. ഫൈബറിന്റെ അളവ് നിയന്ത്രിക്കുന്നവർ ചിയ സീഡ് അമിതമായി കഴിക്കരുത്. ചിയ സീഡ് കഴിക്കുന്നതുകൊണ്ട് ഒരു അവയവങ്ങൾക്കും തകരാറുകൾ സംഭവിക്കുന്നില്ല. അതേസമയം ശരിയായ അളവിൽ ഇത് കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
77
ഡ്രൈ ആയിട്ടുള്ള ചിയ സീഡ് കഴിക്കുന്നത് ഒഴിവാക്കണം.
ഡ്രൈ ആയിട്ടുള്ള ചിയ സീഡ് കഴിക്കുന്നത് ഒഴിവാക്കണം. പകരം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. വെള്ളം, പാൽ, തൈര് എന്നിവയിൽ കുതിർത്ത് കഴിക്കാൻ ശ്രദ്ധിക്കാം.