വേനൽക്കാലത്ത് വെള്ളരി കഴിക്കൂ, ഇത്രയും ഗുണങ്ങൾ ലഭിക്കും

Published : May 12, 2026, 12:15 PM IST

വേനൽക്കാലത്ത് ശരീരത്തിന് നല്ല തണുപ്പ് ലഭിക്കാനും നിർജ്ജലീകരണം തടയാനുമൊക്കെ നമ്മൾ വെള്ളരി കഴിക്കാറുണ്ട്. എന്നാൽ ഇതുമാത്രമല്ല വെള്ളരിക്ക് വേറെയും ആരോഗ്യ ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

PREV
16
മലബന്ധം തടയുന്നു

വെള്ളരിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു. ദിവസവും വെള്ളരി കഴിക്കുന്നത് ശീലമാക്കൂ.

26
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ചർമ്മം തിളക്കമുള്ളതാകാനും ദിവസവും വെള്ളരി കഴിക്കുന്നത് ഗുണകരമാണ്. ഇത് ശരീരത്തിന് തണുപ്പ് നൽകുകയും ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാനും സഹായിക്കും.

36
ശരീരഭാരം നിയന്ത്രിക്കുന്നു

വെള്ളരിയിൽ ധാരാളം ജലാംശവും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ആവശ്യമായ കലോറിയുമുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

46
പോഷക ഗുണങ്ങൾ ലഭിക്കും

വെള്ളരിയിൽ ധാരാളം ജലാംശവും വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

56
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കാനും ദിവസവും വെള്ളരി കഴിക്കുന്നത് ഗുണകരമാണ്. ഇത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തും.

66
പ്രമേഹം കുറയ്ക്കും

വെള്ളരിയിൽ ധാരാളം ഫൈബർ ഉള്ളതുകൊണ്ട് തന്നെ പ്രമേഹം കുറയ്ക്കാൻ ഇത് കഴിക്കുന്നത് ഗുണകരമാണ്. കൂടാതെ ഇത് ഇൻസുലിൻ സംവേദനക്ഷമതയും കൂട്ടുന്നു.

Read more Photos on
click me!

Recommended Stories