നിരവധി ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് പേരയ്ക്ക. വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നതിനും ഗുണങ്ങൾ ഏറെയാണ്.

സലാഡിൽ ചേർത്തും അല്ലാതെയുമൊക്കെ നമ്മൾ പേരയ്ക്ക കഴിക്കാറുണ്ട്. ഇത് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. നിരവധി ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് പേരയ്ക്ക. വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നതിനും ഗുണങ്ങൾ ഏറെയാണ്. ദിവസവും രാവിലെ പേരയ്ക്ക കഴിച്ചുനോക്കു. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Add Asianetnews as a Preferred SourcegooglePreferred

ദഹനം മെച്ചപ്പെടുത്തുന്നു

പേരയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നത് മലബന്ധം അകറ്റി നിർത്താനും സഹായിക്കും.

രോഗപ്രതിരോധശേഷി ശക്തിപ്പെത്തുന്നു

പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നത് ആന്റിഓക്സിഡന്റുകളും മറ്റു പോഷകങ്ങളും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കാനും വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നത് ഗുണകരമാണ്. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. അതിനാൽ തന്നെ ഇത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കുന്നു

പേരയ്ക്കയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ഫൈബറും ജലാംശവും ഉണ്ട്. ഇത് വയറ് നിറഞ്ഞതായി തോന്നാനും വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ദിവസവും പേരയ്ക്ക കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതുകൊണ്ട് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും ഇത് കഴിക്കുന്നതിലൂടെ സാധിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇതിൽ പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്ത സമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഗുണകരമാണ്.