ഇനിയങ്ങോട്ട് ചൂട് കാലമാണ്. വീടിനുള്ളിലും പുറത്തും കഠിനമായ ചൂടാകുമ്പോൾ ശരീരത്തിനും ക്ഷീണവും ചൂടും അനുഭവപ്പെടാം. ഈ സമയത്ത് നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സ്വാഭാവികമായി ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കു.
പുതിന ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് തണുപ്പ് ലഭിക്കാൻ സഹായിക്കും. കൂടാതെ വയറ് വീർക്കുന്നത് തടയാനും നല്ല ദഹനം ലഭിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.
25
തണ്ണിമത്തൻ
ചൂടുസമയങ്ങളിൽ തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും. ഇതിൽ ധാരാളം ജലാംശം ഉള്ളതുകൊണ്ട് തന്നെ നിർജ്ജലീകരണം ഉണ്ടാവുന്നതിനെ തടയുകയും ചെയ്യുന്നു.
35
വെള്ളരി
വേനൽക്കാലത്ത് സ്ഥിരമായി കഴിക്കുന്ന പച്ചക്കറിയാണ് വെള്ളരി. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.