രുചി മാത്രമല്ല ആൽമണ്ട് ബട്ടറിൽ ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഹൃദയം, എല്ലുകളുടെ ആരോഗ്യം, കുടലിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ആൽമണ്ട് ബട്ടറിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ദിവസവും ആൽമണ്ട് ബട്ടർ കഴിക്കുന്നത് ചീത്ത കൊളസ്റ്ററോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
25
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ആൽമണ്ട് ബട്ടറിൽ ധാരാളം മഗ്നീഷ്യവും, ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ അളവിൽ ഇതിൽ കാൽസ്യവും ഉണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
35
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു
ആൽമണ്ട് ബട്ടറിൽ ഗ്ലൈസമിക് ഇൻഡക്‌സ് കുറവാണ്. ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉള്ളതുകൊണ്ട് തന്നെ ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ആൽമണ്ട് ബട്ടറിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും, ഹൃദയാരോഗ്യം, പ്രമേഹം എന്നിവ തടയാനും സഹായിക്കുന്നു.
55
കുടൽ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ആൽമണ്ട് ബട്ടറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.