കൊളസ്റ്ററോൾ കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 6 സൂപ്പർ ഫുഡുകൾ

Published : Jan 01, 2026, 06:00 PM IST

ശരീരത്തിൽ രണ്ടുതരം കൊളസ്റ്ററോളാണ് ഉള്ളത്. ഒന്ന് നല്ല കൊളസ്റ്ററോളും മറ്റൊന്ന് ചീത്ത കൊളസ്റ്ററോളും. എന്നാൽ ശരീരത്തിൽ ചീത്ത കൊളസ്റ്ററോൾ കൂടുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. കൊളസ്റ്ററോൾ കുറയ്ക്കാൻ ഈ സൂപ്പർ ഫുഡുകൾ കഴിക്കാം.

PREV
16
ചിയ സീഡ്

ചിയ, ഫ്ലാക്സ് സീഡ് എന്നിവ കൊളസ്റ്ററോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.

26
നട്സ്, സീഡ്‌സ്

ബദാം, വാൽനട്ട്, പിസ്ത എന്നിവ ദിവസവും കഴിക്കുന്നത് കൊളസ്റ്ററോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതേസമയം ഇവ അമിതമായി കഴിക്കാൻ പാടില്ല.

36
വെളുത്തുള്ളി

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

46
ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്റ്ററോൾ ഇല്ലാതാക്കാനും വീക്കത്തെ തടയാനും സഹായിക്കുന്നു.

56
മത്സ്യം

സാൽമൺ, മത്തി, അയല എന്നീ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കൊളസ്റ്ററോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

66
ഓട്സ്

രാവിലെ ബ്രേക്ഫാസ്റ്റിന് ഓട്സ് കഴിക്കുന്നത് കൊളസ്റ്ററോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശീലമാക്കാം.

Read more Photos on
click me!

Recommended Stories