ആരെയും ആകർഷിക്കുന്നതാണ് ചുവപ്പ് നിറം. ചുവപ്പ് നിറമുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമുണ്ട്. ചെറീസ്, ബെറീസ്, മാതളം തുടങ്ങിയ പഴങ്ങളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ചുവന്ന ഭക്ഷണങ്ങൾ കഴിക്കൂ.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴമാണ് ചുവന്ന ആപ്പിൾ. ദിവസവും ഇത് കഴിക്കുന്നത് ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പടുത്താനും സഹായിക്കുന്നു.
56
ക്രാൻബെറി
ക്രാൻബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
66
റാസ്പ്ബെറി
റാസ്പ്‌ബെറിയിൽ കരോട്ടിനോയിഡും ഫൈബറും ധാരാളമുണ്ട്. നല്ല ഊർജ്ജം ലഭിക്കാനും ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാനും റാസ്പ്ബെറി കഴിക്കുന്നത് നല്ലതാണ്.