ഇന്ന് മിക്ക ആളുകളിലും പ്രമേഹമുണ്ട്. ജീവിതശൈലിയിൽ ഉണ്ടായ വലിയ മാറ്റങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവുമാണ് പ്രമേഹം വരുന്നതിന്റെ പ്രധാന കാരണങ്ങൾ. പ്രമേഹ സാധ്യത കുറയ്ക്കാൻ ഈ സൂപ്പർ ഫുഡുകൾ കഴിക്കൂ.
പേരയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഗ്ലൈസമിക് ഇൻഡക്‌സും വളരെ കുറവാണ്. ദിവസവും പേരയ്ക്ക കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.
25
പാവയ്ക്ക
പാവയ്ക്കയിൽ പ്രമേഹത്തെ തടയാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശരീരാരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു. ഇത് ജ്യൂസടിച്ച് വെറും വയറ്റിൽ കുടിക്കാവുന്നതാണ്.
35
ചിയ സീഡ്
പ്രമേഹത്തെ തടയാൻ ചിയ സീഡ് കഴിക്കുന്നത് നല്ലതാണ്. ഇതിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്.